കാരുണ്യത്തിന്റെ സ്നേഹ സ്പ്ര്‍ശമായി “കൊയ്നോണിയ” പത്താം വര്‍ഷത്തിലേക്ക്
ബഹറിൻ: ആരാധന, പഠനം, സേവനം എന്നീ ആപ്തവാക്ക്യങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പ്രവര്‍ത്തിക്കുന്ന യുവജന വിഭാഗമാണ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റ് (ഒ.സി. വൈ. എം) അതിന്റെ ഒരു യൂണിറ്റ് ആയ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യുവജന പ്രസ്ഥാനം അര ന്യൂറ്റാണ്ടിലതികമായി ബഹറനില്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സേവനം ചെയ്ത് വരുന്നു. ഇടവകയിലും ബഹറനിലും നാട്ടിലും അര്‍ഹരായവര്‍ക്ക് പലവിധത്തിലുള്ള സഹായങ്ങള്‍ ചെയ്യുവാന്‍ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും മികച്ച യൂണിറ്റ് എന്ന അവര്‍ഡ് രണ്ട് പ്രാവിശ്യം കരസ്തമാക്കിയ ഈ പ്രസ്ഥാനത്തിന്റെ അഭിമാനകരമായ ഒരു പ്രോക്ട് ആണ് “കൊയ്നോണിയ”
21 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ ഹൃദയ ശാസ്ത്രക്രിയക്കുള്ള ധന സഹായ പദ്ധതിയാണ് കൊയ്‌നോണിയ. കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ 255 കുട്ടികൾക്ക് സഹായ ധനം കൈമാറുവാൻ പദ്ധതിയിലൂടെ സാധിച്ചു. പരുമല സെൻറ് ഗ്രീഗോറിയോസ് കാർഡിയോ വാസ്കുലാർ സെൻറ്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പത്താം വാർഷികമായ ഈ വർഷം കത്തീഡ്രലിൻറെ മുതിർന്ന അംഗം ശ്രീ. എ. ഒ. ജോണിയുടെ കൈയിൽ നിന്നും ഒരു കുട്ടിയുടെ ശസ്ത്രക്രിയക്കുള്ള സഹായ ധനം സ്വീകരിച്ചുകൊണ്ട് കത്തീഡ്രൽ വികാരി റവ. ഫാദര്‍ എം. ബി. ജോർജ് ഉദ്‌ഘാടനം ചെയ്തു. നാഗ്പൂർ സെമിനാരി പി.ആർ.ഓ. റവ.ഫാ.ജോബിൻ വർഗീസ്, കത്തീഡ്രൽ ആക്ടിങ് ട്രസ്റ്റീ. ബിജു വർഗീസ്, കത്തീഡ്രൽ സെക്രട്ടറി .റെഞ്ചി മാത്യു, പ്രസ്ഥാനം വൈസ് പ്രസിഡന്റ്. ക്രിസ്ടി പി വർഗീസ്, സെക്രട്ടറി ശ്രീ. അജി ചാക്കോ പാറയിൽ, ട്രെഷറർ പ്രമോദ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു .
ചിത്രം അടിക്കുറിപ്പ്:- ബഹറിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യുവജന പ്രസ്ഥാനം നടത്തുന്ന “കൊയ്നോണിയ” ഹൃദയ ശാസ്ത്രക്രിയ ധന സഹായ പദ്ധതിയുടെ ഉദ്ഘാടനം എ. ഒ. ജോണിയുടെ കൈയിൽ നിന്നും തുക സ്വീകരിച്ച് കൊണ്ട് കത്തീഡ്രൽ വികാരി റവ. ഫാദര്‍ എം. ബി. ജോർജ് നിര്‍വ്വഹിക്കുന്നു. ഇടവകയുടെയും പ്രസ്ഥാനത്തിന്റെയും ഭാരവാഹികള്‍ സമീപം
ഡിജു ജോണ്‍ മാവേലിക്കര