OVS - Latest NewsOVS-Kerala News

മാക്കാംകുന്ന് കത്തീഡ്രൽ പെരുന്നാൾ കൊടിയേറി

പത്തനംതിട്ട ∙ മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിനു വികാരി ഫാ. ബിജു മാത്യുസ് മണ്ണാരക്കുളഞ്ഞി കൊടിയേറ്റി. നാളെ ഏഴിന് പെരുന്നാൾ ശുശ്രൂഷകൾക്കു ശേഷം കുർബാന. ഏഴിന് ആറിനു സന്ധ്യാനമസ്കാരത്തിന് ഏബ്രഹാം മാർ എപ്പിഫാനിയോസ് കാർമികത്വം വഹിക്കും. 7.15ന് പ്രദക്ഷിണം. കത്തീഡ്രലിൽ നിന്നാരംഭിച്ച് റിങ് റോഡ് വഴി നന്നുവക്കാട് സെന്റ് പീറ്റേഴ്സ് ജംക്‌ഷൻ, ടൗൺ, മാക്കാംകുന്ന് കുരിശടികളിലെ ധൂപപ്രാർഥനയ്ക്കു ശേഷം പ്രദക്ഷിണം ദേവാലയത്തിൽ എത്തും. എട്ടിന് 7.30നു മൂന്നിന്മേൽ കുർബാന. ഒൻപതിന് പുതിയ ദേവാലയത്തിന്റെ കട്ടിള വയ്പ്. തോമസ് മാർ അത്തനാസിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ് എന്നിവർ കാർമികത്വം വഹിക്കും. 9.30ന് ആശീർവാദം, നേർച്ച വിളമ്പ്.

error: Thank you for visiting : www.ovsonline.in