OVS - Latest NewsOVS-Exclusive NewsOVS-Kerala News

ചരിത്ര പ്രസിദ്ധമായ കോലഞ്ചേരി പള്ളി പെരുന്നാളിന് കൊടിയേറി

കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പത്രോസ് പൗലോസ്‌ ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളിന് തുടക്കംകുറിച്ചു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവ കൊടിയേറ്റ് നിര്‍വഹിച്ചു. വികാരിമാരായ ഫാ.ജേക്കബ്‌ കുര്യന്‍,ഫാ.ലൂക്കോസ് തങ്കച്ചന്‍, ട്രസ്റ്റിമാരായ സാജു പടിഞ്ഞാക്കര, ബേബി നെച്ചിയില്‍, സഭാ മാനേജിംഗ് കമ്മിറ്റി അംഗം അജു എബ്രഹാം മാത്യു, സണ്ണി വാലയില്‍ , പള്ളി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കോലഞ്ചേരി പള്ളി യുവജന പ്രസ്ഥാനത്തിന്‍റെ മുഖ പത്രമായ യൂത്ത് വോയിസിന്‍റെ പ്രകാശന ചടങ്ങും നടന്നു. ജൂലൈ 11,12 തീയതികളിലാണ് പെരുന്നാള്‍. അഹമ്മദബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മീകത്വം വഹിക്കും.

ജൂലൈ 11 ചൊവ്വാഴ്ച വൈകീട്ട് 6 ന് സന്ധ്യാ നമസ്കാരം, 7.15 ന് പ്രസംഗം, 7.30ന് പ്രദക്ഷിണം, 9ന് ശ്ലൈഹിക വാഴ്വ്. ബുധനാഴ്ച 8ന് അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം, പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ്‌ വിതരണം, നേര്‍ച്ച.12ന് പ്രദക്ഷിണം, 1.30ന് ശ്ലൈഹിക വാഴ്വ് , 2ന് ലേലം, 3ന് കൊടിയിറക്ക്, 6ന് സന്ധ്യാ നമസ്കാരം, 7ന് ക്രിസ്തീയ ഗാനമേളയോടെ പെരുന്നാള്‍ സമാപിക്കും.

വിധിയെ സ്വാഗതം ചെയ്ത പരിശുദ്ധ കാതോലിക്ക ബാവ രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിച്ചു. ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്, മാത്യൂസ്‌ മാര്‍ തേവോദോസിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സഹ കാര്‍മ്മീകരായിരിന്നു. വിധിയെതുടര്‍ന്നുള്ള ആദ്യ ഞായറാഴ്ച്ച കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ആയിരകണക്കിന് വിശ്വാസികളാണ് എത്തിയത്. കോലഞ്ചേരി പള്ളിയുടെ ചാപ്പലായ കോട്ടൂര്‍ സെന്‍റ് ജോര്‍ജ് പള്ളിയിലും വര്‍ഷങ്ങള്‍ക്കു ശേഷം കുര്‍ബാന നടന്നു. ഒരു ഭരണ സമിതിയെ ഉള്ളൂവെന്ന സുപ്രീം കോടതി ഉത്തരവ് എല്ലാ സഭകൾക്കും ബാധകമാണ്. ആരോടും കലഹത്തിനില്ല, സര്‍ക്കാര്‍ കോടതി വിധി നടപ്പാക്കി തരുമെന്നുമാണ് പ്രതീക്ഷിക്കുന്നത് – പരിശുദ്ധ ബാവ മാധ്യമ പ്രവര്‍ത്തരോട് പറഞ്ഞു.

മൂന്നാം സമുദായക്കേസില്‍ അനുകൂല വിധിയെ തുടര്‍ന്ന് കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂര്‍ ഉള്‍പ്പടെ മലങ്കര സഭയിലെ എല്ലാ ദേവാലയങ്ങളും 1934 സഭാ ഭരണഘടന അനുസരിച്ചു ഭരിക്കപ്പെടണമെന്നു സുപ്രീംകോടതി പ്രസ്താവിച്ചിരിന്നു. കീഴ്ക്കോടതികള്‍ തള്ളിയ പാത്രിയര്‍ക്കീസ് പക്ഷത്തിന്‍റെ ആവിശ്യങ്ങള്‍ ബഹു.കോടതി ഇരുത് ദിവസം വാദം കേട്ട് അന്തിമ തീര്‍പ്പ്‌ കല്‍പ്പിക്കുകയായിരുന്നു. 1995-ലെ വിധിയെ ശെരി വെച്ച കോടതി മലങ്കര സഭയിലെ പള്ളികളില്‍ പാത്രിയര്‍ക്കീസ് പക്ഷം നടത്തുന്ന സമാന്തര ഭരണം നിയമ വിരുദ്ധമാണെന്ന് കണ്ടെത്തി. ഭിന്നിച്ചു പോയവര്‍ കേസ് കൊടുത്തു പള്ളികള്‍ പൂട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

error: Thank you for visiting : www.ovsonline.in