കുന്നക്കാൽ ഈസ്റ്റ് ത്രിക്കുന്നത് സെഹിയോൻപള്ളിയുടെ ശിലാസ്ഥാപന കർമ്മം നടത്തി
കോലഞ്ചേരി/കുന്നക്കാൽ: കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിൽ പെട്ട കുന്നക്കാൽ ഈസ്റ്റ് തൃക്കുകുന്നക്കാൽ ഈസ്റ്റ് ത്രിക്കുന്നത് സെഹിയോൻപള്ളിയുടെ ശിലാസ്ഥാപന കർമ്മം നടത്തിന്നത്തു സെഹിയോൻ പള്ളിയുടെ പുനർ നിർമ്മാണത്തിന്റെ ശിലാ സ്ഥാപന കർമ്മം ഇടവകയുടെ പ്രധാന പെരുന്നാൾ ദിനമായ ജനുവരി 1 നു ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ശിലാസ്താപനതോടനുബന്ധിച്ചു കടമറ്റം പള്ളിയിൽ നിന്ന് ആശീർവദിച്ച ശില അനേകം വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ഡിസംബർ 31 നു പള്ളിയിലേക്കെത്തിച്ചു. തുടർന്നു സന്ധ്യാ പ്രാർത്ഥന പ്രദക്ഷിണം നേർചസദ്യ ആശീർവാദം എന്നിവ നടന്നു.
പെരുന്നാൾ ദിനമായ ജനുവരി 1 നു ഇടവക മെത്രാപ്പോലീത്ത അഭി ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപൊലീത്ത വി. കുർബാന അർപിചു. തുടർന്നു സണ്ഡേസ്കൂൾ കോലഞ്ചേരി ഡിസ്ട്രിക്ട് തലത്തിൽ കുട്ടികൾക്കും അധ്യാപകർക്കും നല്കുന്ന ബാഗിന്റെ പ്രകശനവും നടന്നു. പെരുന്നാൾ ചടങ്ങുകളിലും,ശിലാ സ്ഥാപന ചടങ്ങുകളിലും
ഫാ. സി എം കുര്യാക്കോസ്, പുളിക്കശ്ശെരിൽ സഖറിയ കോർ എപിസ്കോപ്പ, ഫാ. ഒപി വർഗീസ് എന്നിവരും സംബന്ധിച്ചു. ചടങ്ങുകൾക്ക് ഇടവക വികാരി ഫാ ആഡ്രൂസ് തേവക്കാട്ടിൽ , ട്രസ്റ്റിമാരായ ബിജുമോൻ ഐസക് . ജിതിണ്‍ ജോസ് എന്നിവർ നേത്രുത്വം നല്കി.