പരിശുദ്ധ സഭയോടുള്ള നീതി നിഷേധത്തിനെതിരെ പ്രതികരിക്കുക : അല്‍മായ വേദി
കോട്ടയം » കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ഓര്‍ത്തഡോക് സ് സഭയോടുള്ള നീതി നിഷേധത്തിനെതിരെ വിശ്വാസികള്‍ ഈ തിരെഞ്ഞെടുപ്പില്‍ പ്രതികരിക്കണമെന്ന് ഓര്‍ത്തഡോക്സ് അല്‍മായ വേദി .സഭക്കനുകൂലമായ കോടതി വിധികള്‍ നടപ്പാക്കാതെയും വിഘടിത വിഭാഗത്തിന്‍റെ ആക്രമണങ്ങള്‍ക്ക് സഹായകമായ നിലപാടെടുക്കുകയും നിയമപരമായി അര്‍ഹതപ്പെട്ട പള്ളികളില്‍ ബലിയര്‍പ്പിക്കാനെത്തിയ പുരോഹിതനെ അറസ്റ്റ് ചെയ്തു കല്‍ത്തുറുങ്കിലടക്കുകയും ചെയ്ത ഗവണ്‍മെന്‍റ് നടപടികള്‍ക്കെതിരെ ശക്തമായ നിലാപാടെടുക്കുകവാന്‍ അല്‍മായ വേദി വിശ്വാസികളോട് ആഹ്വാനം ചെയ്തു .പ്രസിഡന്റ് കെ വി എബ്രഹാം ,ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി,ട്രഷറര്‍ ജോര്‍ജ് മാത്യു,സെക്രട്ടറി ബാബു വെട്ടുവേലില്‍ ,ജ്യോതിഷ് മാത്യു പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
→ ചേലക്കര പള്ളയില്‍ നേരിടേണ്ടി വന്ന നീതിനിഷേധം |
→ മണ്ണത്തുര്‍ ചാപ്പല്‍ അനുമതി തടഞ്ഞു വെച്ചതുമായി ബന്ധപ്പെട്ടു മന്ത്രി അനൂപ് ജേക്കബിന്റെ വസതി ഒന്നിലധികം തവണ വെെദീകരുള്‍പ്പടെ ഉപരോധിച്ചു |
→ കോലഞ്ചേരി പള്ളി കേസില്‍ ഹൈക്കൊടതിയുടെ പോലീസ് സംരക്ഷണം ; ഉത്തരവ് കാറ്റില്‍പ്പറത്തി യാക്കോബായ വിഭാഗം നടത്തിയ ആക്രമണങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി ; വിശ്വാസികളെയും പള്ളിയും അഗ്നിക്കിരയാക്കാന്‍ ശ്രമം
തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്ന അധികാരികള്‍ -VIDEO