OVS - Latest NewsOVS-Kerala News

പരുമല ഹോസ്പിറ്റലിന് സംസ്ഥാന അവാർഡ്

പരുമല: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ 2016-2017 ലെ മികച്ച മലിനീകരണ നിർമ്മാർജ്ജന സംവിധാനത്തിനുള്ള പ്രശസ്തിപത്രവും ബഹുമതിയും പരുമല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന് ലഭിച്ചു. ഹോസ്പിറ്റലിനുവേണ്ടി പ്രൊജക്റ്റ് ഡയറക്ടർ ശ്രീ.വർക്കി ജോണും, മൈന്റനെൻസ് മാനേജർ ശ്രീ.ജോർജ് ജേക്കബും ചേർന്ന് ബഹു.കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി.കെ.കെ ശൈലജ ടീച്ചറിൽ നിന്നും ഏറ്റു വാങ്ങി.
മലങ്കര ഓർത്തഡോക്സ് സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പരുമല ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ മികച്ച ക്യാൻസർ കെയർ സെന്റർ അത്യാധുനിക സൗകര്യങ്ങളോടുകൂടി പ്രവർത്തനം ആരംഭിച്ചിരുന്നു. നൂതന സാങ്കേതിക ഉപകരണങ്ങളാണ്  ക്യാൻസർ ചികിത്സാക്കായിട്ട് ഉപയോഗിക്കുന്നത്.
error: Thank you for visiting : www.ovsonline.in