ബ്രിസ്ബേനില്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ഇടവകയുടെ പത്താം വാര്‍ഷികം
ബ്രിസ്ബേൻ∙ ബ്രിസ്ബേന്‍ സെന്റ് ജോര്‍ജ്ജ് ഇടവകയുടെ പത്താം വാര്‍ഷിക ആഘോഷവും ഇടവക മധ്യസ്ഥനായ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളും ജൂണ്‍ 7 മുതല്‍ . ജൂണ്‍ 18 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് മലങ്കര സഭയിലെ പ്രമുഖ ധ്യാന ഗുരുവും, എഴുത്തുകാരനും ഞാലിയാകുഴി ദയറാഗവുമായ റവ. ഫാ. സഖറിയാ നൈനാന്‍ (സാഖേര്‍ അച്ചന്‍) നേതൃത്വം നല്‍കും.
പെരുന്നാളിനോടനുബന്ധിച്ച് ഇടവകയുടെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ച ലക്ഷ്യമാക്കി വചന ശുശ്രൂഷ, ഗാന ശുശ്രൂഷ, സമര്‍പ്പണ പ്രാര്‍ത്ഥന, മധ്യസ്ഥ പ്രാര്‍ത്ഥന, ആദ്യഫല പെരുന്നാള്‍, മത ബോധന കണ്‍വന്‍ഷന്‍, കുടുംബ ധ്യാനം, ഫാമിലി കൗണ്‍സിലിങ് എന്നിവയും പെരുന്നാള്‍ ശുശ്രൂഷകളായ വി. കുര്‍ബ്ബാന, പ്രദക്ഷിണം എന്നിവയോട് ചേർന്നു നടത്തപ്പെടുന്നു.
പെരുന്നാള്‍ സംബന്ധിച്ച എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഇടവക വികാരി അജീഷ് അച്ചനും പെരുന്നാള്‍ കമ്മിറ്റി കണ്‍വീനർമാരും അറിയിച്ചു. പെരുന്നാളില്‍ പങ്കെടുത്ത് വി. ഗീവര്‍ഗീസ് സഹദായുടെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും പ്രത്യേകിച്ച് ഇടവകാംഗങ്ങളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
പള്ളിയുടെ അഡ്രസ്സ്:
481 ബ്രോഡ് വാട്ടര്‍ റോഡ്, മാന്‍സ് ഫീല്‍ഡ്.
വിശദ വിവരങ്ങള്‍ക്ക്, വികാരി റവ. ഫാ. അജിഷ് അലക്സ് – 0466081967, കണ്‍വീനര്‍മാരായ ജേക്കബ്ബ് വര്‍ഗീസ് – 0402718856, സതീഷ് ബാബു – 0421223662എന്നിവരുമായി ബന്ധപ്പെടുക.