പരിസ്ഥിതി സൗഹൃദ ലളിത ജീവിതശൈലി വേണം: പരിശുദ്ധ കാതോലിക്ക ബാവ
കോട്ടയം:- പരിസ്ഥിതി മലിനീകരണം തടയുന്നതിനും ഭാവി തലമുറയ്ക്കായി പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും പ്രകൃതി പരിപാലനം പരിശീലിക്കണമെന്നും പരിസ്ഥിതി സൗഹൃദ ലളിത ജീവിതശൈലി അവലംബിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പറഞ്ഞു. ഓർത്തഡോൿസ് സുറിയാനി സഭ പരിസ്ഥിതി ദിനാചരണം പാലാ അരുണപുരം സെന്റ് മേരീസ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോഗ സംസ്കാരത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ ശൈലിയുടെ സ്വാധീനത്തിൽപ്പെടെരുതെന്നും ത്യജിച്ചുകൊണ്ട് ഭുജിക്കണമെന്ന പാശ്ചാത്യ ആശയം ഉൾക്കൊണ്ടു വളരണമെന്ന് പരിശുദ്ധ ബാവ ഉദ്ബോധിപ്പിച്ചു.
പള്ളിയോടനുബന്ധിച്ചുള്ള മാർ ഇവാനിയോസ് സ്റ്റുഡന്റസ് സെന്ററിൽ വൃക്ഷത്തെ നട്ടുകൊണ്ടായിരുന്നു ഉദ് ഘാ ടന കർമ്മം നിർവഹിച്ചത്. വികാരി റവ. ഫാ. അലക്സ് ജോൺ അധ്യക്ഷത വഹിച്ചു.