മെത്രാഭിഷേകത്തിന്‍റെ 7-ാം വാര്‍ഷികത്തില്‍ മെത്രാപ്പോലീത്തമാര്‍
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അവസാനം നടന്ന മെത്രാന്‍ വാഴ്ചയ്ക്ക് ഏഴ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. കോട്ടയത്ത് മാര്‍ ഏലിയ കത്തീഡ്രലില്‍ വെച്ച് 2010 മെയ് 12-ാം തീയതി വാഴിക്കപ്പെട്ട അഭിവന്ദ്യരായ ഡോ.യുഹാനോന്‍ മാര്‍ തെവോദോറോസ്(കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനം), ഡോ.യാക്കോബ് മാര്‍ ഏലിയാസ്(ബ്രഹ്മവാര്‍ ഭദ്രാസനം), ജോഷ്വാ മാര്‍ നിക്കോദിമോസ് (റാന്നി -നിലയ്ക്കല്‍,മാവേലിക്കര ഭദ്രാസനത്തിന്‍റെ സഹായ ചുമതല ) , ഡോ.എബ്രഹാം മാര്‍ സെറാഫിം(ബാംഗ്ലൂര്‍ ഭദ്രാസനം, ഡോ.യുഹാനോന്‍ മാര്‍ ദിമിത്രിയോസ് (ഡല്‍ഹി ഭദ്രാസനം), ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ്(അഹമ്മദാബാദ് ഭദ്രാസനം, കുന്നംകുളം ഭദ്രാസനത്തിന്‍റെ സഹായ ചുമതല), ഡോ.സഖറിയാസ് മാര്‍ അപ്രേം(അടൂര്‍-കടമ്പനാട് ഭദ്രാസനം) എന്നീ പിതാക്കന്മാരാണ് മെത്രാഭിഷേകത്തിന്‍റെ ഏഴാം വാര്‍ഷികം പൂര്‍ത്തിയാക്കുന്നത്.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ അദ്ധ്യക്ഷതയില്‍ 2010 ഫെബ്രുവരി 17-ാം തീയതി ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തിലെ ഏലിയാ ചാപ്പല്‍ അങ്കണത്തില്‍ സമ്മേളിച്ച 35-ാം മത് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗമാണ് മെത്രാപ്പോലീത്തമാരായി തിരഞ്ഞെടുത്തത്. ഇതോടെ മെത്രാപ്പോലീത്തമാരുടെ എണ്ണം മുപ്പത്തിമൂന്നു ആയിരുന്നു.ഓ.വി.എസ് കുടുംബത്തിന്‍റെ പ്രാര്‍ത്ഥനാശംസകള്‍ അഭിവന്ദ്യ മെത്രാപ്പോലീത്തമാര്‍ക്ക് നേരുന്നു.