OVS - Latest NewsOVS-Kerala News

രക്ഷയുടെ കുരിശിനെ കയ്യേറ്റത്തിന്‍റെ അടയാളമാക്കി മാറ്റി: പ്രകൃതിയുടെ മാറിടത്തില്‍ നടത്തിയ ഹീനമായ കയ്യേറ്റം ; വിമര്‍ശനവുമായി ഡയോസിസന്‍ ബുള്ളറ്റിന്‍

മൂന്നാറില്‍ മാഫിയകള്‍ നടത്തിയ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുകയാണ്.സ്പിരിറ്റ്‌ ഇന്‍ ജീസസ് എന്ന ആത്മീയ സംഘടന പടുകൂറ്റന്‍ കുരിശു സ്ഥാപിച്ചു ചുറ്റുമുള്ള സ്ഥലം കയ്യേറിയിരിന്നു. കുരിശെന്ന മത ചിഗ്നം മറയാക്കിയുള്ള കൈയേറ്റം റവന്യൂ അധികൃതര്‍ പൊളിച്ചു നീക്കി. കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കുരിശ് കൃഷി ക്കെതിരെ വിവധ കോണുകളില്‍ നിന്ന് പ്രതിഷേധവും, കയ്യേറ്റത്തിനെതിരെ നേതൃത്വം നല്‍കുന്ന ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിടരാമനു അഭിനന്ദനപ്രവാഹവുമാണ്. അതേസമയം, നിസാര കാര്യങ്ങള്‍ക്ക് ക്രിസ്തുവിനെ അധിക്ഷേപിച്ചു എന്നാരോപിച്ച് വിശ്വാസികളെ തെരുവിലിറക്കുന്ന കപട ക്രൈസ്തവവീരന്മാരുടെ പൊള്ളത്തരവും വിമര്‍ശിക്കപ്പെടുന്നു. ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിന്‍റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഡയോസിസന്‍ ബുള്ളറ്റിന്‍ മാസികയുടെ പുതിയ പതിപ്പ് ഈ സമീപനത്തെ വിമര്‍ശിക്കുന്നു.

മ്ശിഹാ തമ്പുരാന്‍റെ രക്ഷാകരമായ കഷ്ടാനുഭവത്തിന്‍റെയും മരണത്തിന്‍റെയും മൃത്യുവിനെ ജയിച്ചുള്ള ഉയര്‍പ്പിന്‍റെയും പ്രതീകമാണ് കുരിശ്. രക്ഷയുടെ അടയാളമായ കുരിശിനെ ആധിപത്യത്തിന്‍റെയും കയ്യേറ്റത്തിന്‍റെയും അടയാലമാക്കി മാറ്റിയതാര് ? ക്രിസ്തുവിനെ അധിക്ഷേപിച്ചു എന്ന പേരില്‍ സിനിമയ്ക്കും, നാടകത്തിനും, പുസ്തകത്തിനും എതിരെ പോരാടിയ ക്രൈസ്തവവീരന്മാരെ ആരേയും ഇതില്‍ പ്രതിഷേധിക്കാന്‍ കണ്ടില്ല!കാരണം അവരാണല്ലോ ആ കുരിശുകള്‍ നട്ടത്. പ്രകൃതിയുടെ മാറിടത്തില്‍ നടത്തിയ ഹീനമായ കയേറ്റം സര്‍ക്കാര്‍ ഭൂമിയില്‍ ക്രൂരമായി നടത്തിയ നിയമ ലംഘനം സംരക്ഷിക്കുവാന്‍ സംഘടിത മത ശക്തികള്‍ മനസാക്ഷി ഇല്ലാതെ ഇടപെടുന്നത് ക്രൈസ്തവ മുഖത്തിന്റെ ക്രൂര മുഖം വെളിവാക്കുന്നു. സാമ്പത്തിക ലാഭത്തിനു വേണ്ടി ദൈവ സൃഷ്ടിയായ ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കാവനുള്ള ക്രിസ്തീയ പ്രതിബദ്ധത ഉപേക്ഷിച്ചു സംഘടിത വനം കയേറ്റത്തിനും കരിങ്കല്‍ക്വാറി ബിസിനസ്സും നേതൃത്വം നല്‍കുന്ന സഭകള്‍ ക്രിസ്തു സാക്ഷ്യമല്ല; പ്രതിസാക്ഷ്യമാണ് നിര്‍വഹിക്കുന്നത്.പണത്തിനു വേണ്ടി കൊള്ള നടത്തുകയും കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുകയും ചെയ്യുന്ന സഭകള്‍ ക്രിസ്തു സാക്ഷികള്‍ ആകുന്നതെങ്ങനെ ? മദ്യത്തിനെതിരെയും സ്വഭാവ ശുദ്ധീകരണത്തിനു വേണ്ടിയും ശബ്ദിക്കുന്ന സുവിശേഷകള്‍ ഇത്തരം കൊടിയ പാപങ്ങളെ ചൂണ്ടിക്കാണിക്കുവാന്‍ മിനക്കൊടാതിരിക്കുക വഴി ദൈവ മുമ്പാകെയും സമൂഹത്തിലും പരിഹാസ്യരാവുന്നു. മാനസാന്തരപ്പെടുക, പ്രകൃതിയെയും, ജീവ ജാലങ്ങളെയും സംരക്ഷിക്കുവാനുള്ള വിളിയാണ് ക്രിസ്തു സഭക്കുള്ളത്. അതിനെതിരെയുള്ള ഏത് കയേറ്റ ശ്രമങ്ങളും ദൈവ നിന്ദയായി കാണണം. സ്വകാര്യ സമ്പത്ത് ആര്‍ജ്ജിക്കുന്നതിനു വേണ്ടി ക്രിസ്തുസാക്ഷ്യത്തെ ബാലികൊടുക്കുന്നവര്‍ക്ക് ദൈവ ഭവനത്തിന്‍റെ താക്കോല്‍ കൈമോശം വന്നിരിക്കുന്നുവെന്നും കുറിച്ചാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.

error: Thank you for visiting : www.ovsonline.in