അടൂർ മെത്രാപ്പോലീത്തായുടെ ഡ്രൈവറിന്റെ ആക്രമണത്തിൽ പ്രതിക്ഷേധം ശക്തം.
അടൂർ:- എം ഒ സി കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങളിൽ പരാതി ബോധിപ്പിക്കാനെത്തിയ അത്മായരെ സ്വന്തം ഡ്രൈവറെ ഉപയോഗിച്ച് ആക്രമിക്കാനും, അസഭ്യം പറയാനും നേതൃത്വം നൽകിയ മലങ്കര ഓർത്തഡോക്സ് സഭയുടെ അടുർ കടമ്പനാട് ഭദ്രാസനാധിപനും എം ഓ സി കോർപ്പറേറ്റ് മാനേജരുമായ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താക്ക് എതിരെ പ്രതിക്ഷേധം ശക്തമാകുന്നു.
സഭാ വിശ്വാസികളുടെ, സഭക്കുള്ളിൽ തന്നെ പരാതി അറിയിക്കുവാനുള്ള ശ്രമങ്ങളെ, ഡ്രൈവറേയും സഹായികളെയും ഉപയോഗിച്ച് എതിർക്കുന്നത് ജനാധിപത്യ മര്യാദ നില നിന്ന് പോകുന്ന മലങ്കര ഓർത്തഡോക്സ് സഭക്ക് യോജിച്ച നടപടിയല്ല. എതിരഭിപ്രായങ്ങളെ എന്ത് തരം താണ മാർഗവും സ്വീകരിച്ച് മുളയിലേ നുള്ളിക്കളയാമെന്ന മെത്രാന്മാരുടെ ഈ വ്യാമോഹത്തിനെതിരെ വരും ദിവസങ്ങളിൽ പ്രത്യക്ഷ സമര പരിപാടികളുമായി സഭാ വിശ്വാസികൾ തെരുവിലേക്ക് ഇറങ്ങേണ്ടി വരും.
വിധേയത്വമുള്ള കൈമുത്തിന്റെ കാലം അവസാനിക്കും… അനീതിക്കെതിരെ കൈകൾ ചൂണ്ടപ്പെടും.