പുത്തൻകാവിൽ തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും കണ്‍വെന്‍ഷനും ഏപ്രിൽ 20 മുതൽ 23 വരെ.
കുന്നംകുളം: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ വാനമ്പാടി, മലങ്കര സഭയുടെ ഒളിമങ്ങാത്ത കെടാവിളക്ക്, കതോലികേറ്റ് രത്നദീപം പുണ്യശ്ലോനായ പുത്തന്‍കാവ് ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനും കണ്‍വെന്‍ഷനും അദ്ദേഹം കാലം ചെയ്ത മർത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വ്യാഴാഴ്ച തുടക്കമാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ, വചനപ്രഘോഷണം എന്നിവയുണ്ടാകും. ഫാ. കെ.പി. ഗീവര്‍ഗീസ്, ഫാ. മാത്യു വര്‍ഗീസ് കുളങ്ങാട്ടില്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഓര്‍മപ്പെരുന്നാള്‍. ശനിയാഴ്ച വൈകീട്ട് ആറിന് കിഴക്കേ കുരിശുപള്ളിയില്‍നിന്ന് ഘോഷയാത്ര, സന്ധ്യാനമസ്‌കാരം, അനുസ്മരണപ്രഭാഷണം, ഞായറാഴ്ച രാവിലെ പ്രഭാതപ്രാര്‍ത്ഥന, വിശുദ്ധകുര്‍ബാന, നേര്‍ച്ച വിളമ്പ്, വൈകീട്ട് നാലിന് കൊടിയും കുരിശുമായി അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.