മലങ്കര സഭാ നേതൃത്വം ഉണർന്ന് പ്രവർത്തിക്കുക…
എറണാകുളം ജില്ലാ കോടതിയിൽ നിന്നും os 25/2001 കേസിൽ തോമസ് പ്രഥമന് എതിരെ അങ്കമാലി കണ്ടനാട്, കൊച്ചി ഭദ്രാസനങ്ങളിലെ 1934-ലെ ഭരണഘടനയനുസരിച്ച ഭരിക്കപ്പെടേണ്ട പള്ളികളിൽ കാതോലിക്കയായിട്ടോ, മെത്രാപ്പോലീത്തയായിട്ടോ പ്രവർത്തിക്കുകയോ പ്രവേശിക്കുകയോ ചെയ്തു കൂടായെന്ന് നിരോധന ഉത്തരവ് നൽകിയിട്ടുള്ളതാണ്. ഈ ഉത്തരവ് ബഹു.കേരള ഹൈക്കോടതി ഉറപ്പിക്കുകയും ഇതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ slp അപ്പീൽ തള്ളിയിട്ടുള്ളതുമാണ്. (2003 KLT 10) 2017 ജൂലൈ മാസം 3 – ാം തീയതിയിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇത് മലങ്കര സഭയിലെ എല്ലാ പള്ളികൾക്കും ബാധകമാണ്. നിരന്തരമായി കോടതി വിധികൾ ലംഘിച്ച് മലങ്കര സഭയിൽ അസമാധാനത്തിന്‍റെ വിത്തുപാകുന്ന തോമസ് പ്രഥമൻ, തോമസ് മാർ ദീവാന്നാസിയോസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന സി. എം. തോമസിനെതിരെ അടിയന്തിരമായി കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്ന് ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ ആവശ്യപ്പെടുന്നു.
https://ovsonline.in/latest-news/malankara-church-news-4/