OVS - Latest NewsOVS-Kerala News

ക്രൂശിതരൂപത്തിലെ ക്രിസ്തു കണ്ണ് തുറന്നു ?

അന്താരാഷ്ട്രം
ജറുസലേം : ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെയും നിരവധി ബ്ലോഗുകളിലൂടെയും വ്യാപകമായി കൊണ്ടിരിക്കുകയാണ് ക്രൂശിതനായ ക്രിസ്തു കണ്ണ് തുറന്നുനോക്കുന്നതായ ചിത്രം. ജറുസലേമിലെ ഹോളി സ്‌പെള്‍്ച്ചര്‍ ദേവാലയത്തിലെ ക്രൂശിതനായ ക്രിസ്തുവിന്റെ ചിത്രമാണ് ഇങ്ങനെ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഹോളി സ്‌പെള്‍ച്ചര്‍ ദേവാലയം ക്രിസ്തുവിന്റെ ക്രൂശീകരണം, ശവസംസ്‌കാരം, പുനരുത്ഥാനം എന്നിവയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.

ഈ ചിത്രം സത്യമാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഇതിനൊപ്പം ഫാ.തിയോഡോര്‍ ദൗദിന്റെ ഫെസ്ബുക്ക് കുറിപ്പുമുണ്ട്. ഈ ചിത്രത്തെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരമാണ് അദേഹം നല്‍കിയിരിക്കുന്നത്.

                                                                                         

സംഭവംസത്യമാണെന്നും കഴിഞ്ഞ ബുധനാഴ്ച നിരവധി വൈദികരുടെയും സന്ദര്‍ശകരുടെയും തന്റെ സുഹൃത്ത് മാലെറ്റ്്സ്ബാസലിന്റെയും സാന്നിധ്യത്തിലാണ് ഇങ്ങനെയൊരു അത്ഭുതം നടന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇത് മാത്രമല്ല ദൈവത്തില്‍ നിന്ന് കിട്ടുന്ന ഓരോ അത്ഭുതങ്ങളും ഓരോ അടയാളങ്ങളാണെന്നും അത് നമ്മുടെ വിശ്വാസം വര്‍ദ്ധിപ്പി ക്കാനുള്ളവയാണെന്നും അദ്ദേഹം എഴുതുന്നു.നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി കുരിശില്‍ മരിച്ച ക്രിസ്തുവിന്റെ ദൈവികസ്‌നേഹത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നവയാണ് ഇവ. അതുകൊണ്ട് ക്രൂശിതരൂപം കണ്ണുതുറന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മനസ്തപിച്ചും തയ്യാറെടുപ്പുകള്‍ നടത്തിയും വിശുദ്ധവാരത്തിലേക്കും ഉത്ഥാനതിരുനാളിലേക്കും നമുക്ക് പ്രവേശിക്കാം. അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

https://ovsonline.in/news/christs-burial-place-exposed-after-centuries/

https://ovsonline.in/latest-news/jesus-christ-tomb-research-findings-are-out/

https://ovsonline.in/latest-news/fire-in-israel/

 

https://ovsonline.in/news/celtic-cross/

error: Thank you for visiting : www.ovsonline.in