OVS - Latest NewsOVS-Kerala News

രജിസ്ട്രേഷന്‍ അനാവശ്യം ; 1934-ലെ ഭരണഘടന ഭരണനിര്‍വ്വഹണത്തിന് : സുപ്രീംകോടതി വിധിക്കെതിരെ വ്യാജ പ്രചാരണം വൃഥാവിലാകുമ്പോള്‍

മലങ്കര സഭയുടെ കാവല്‍പിതാവായ വിശുദ്ധ  മാര്‍ത്തോമ്മാ ശ്ലീഹയുടെ ദുഖ്റോനോ ആചരിച്ച  2017 ജൂലൈ മൂന്നിന് ഭാരതത്തിന്‍റെ പരമോന്നത നീതി പീഠത്തില്‍ സഭാക്കേസില്‍  പുറപ്പെടുവിച്ച അന്തിമ വിധി വളച്ചൊടിച്ചുകൊണ്ടുള്ള   വിഘടിത വിഭാഗത്തിന്‍റെ   കുത്സിതശ്രമങ്ങള്‍  പരാജയപ്പെട്ടു. 1934-ലെ  മലങ്കര സഭാ ഭരണഘടന രജിസ്റ്റര്‍ ചെയ്തട്ടില്ലാത്തതിനാല്‍ നിയമ സാധുത ഇല്ലെന്ന അവകാശവാദം ബഹു.സുപ്രീംകോടതി വിധിയോടെ അപ്രസക്തമായി. ഇന്ത്യന്  ഭരണഘടന എവിടെയാണ് രജിസ്റ്റര്‍ ചെയ്തെന്ന്   ചോദിക്കാനുള്ള ഔചിത്യം കാണിക്കുന്നില്ല. കാശ്മീർ താഴ്വരയിലെ വിഘടന വാദികളെ അനുസ്മരിപ്പിക്കുന്ന വിധം നീളുന്നു  ഇക്കൂട്ടരുടെ ബാലിശമായ ജല്പനങ്ങള്‍. ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടന സ്ഥാപനങ്ങളെയും  അപഹസിക്കുന്നവര്‍ക്കെതിരെ  രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണം. 1934 ലെ-  ഭരണഘടനയെ സംബന്ധിച്ച ബഹു.കോടതി നിരീക്ഷണങ്ങള്‍ സമഗ്രമായി  പരിശോധിക്കുകയാണ് ഓവിഎസ് ഓണ്‍ലൈന്‍.

 1934 ലെ  ഭരണഘടന യാതൊരു സ്വത്തപുതുതായി നിര്‍മ്മിക്കുകയോ  പ്രഖ്യാപിക്കുകയോ നിയന്ത്രിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യാത്തതും ഭരണനിര്‍വഹണത്തിനു വേണ്ടി മാത്രമുള്ളതുമാകയാല്‍ അത് പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യം ഇല്ലാത്തതാകുന്നു. ഏതു കാരണവശാലും മേല്‍പ്പറഞ്ഞ ഉടമ്പടികള്‍ അവ രജിസ്റ്റര്‍ ചെയ്തു എന്ന കാരണം കൊണ്ട് 1934 ഭരണഘടനയ്ക്കു മേലുള്ളതാകാന്‍ പാടില്ലാത്തതാകുന്നു.

മലങ്കര സഭയുടെ  ഭരണനിര്‍വ്വഹണ സംവിധാനമായ 1934ലെ ഭരണഘടനയുടെ ഉത്ഭവത്തോടെ  ഉടമ്പടികളുടെ ഫലപ്രാപ്തി നഷ്ടപ്പെട്ടു. 1934ലെ ഭരണഘടന രജിസ്റ്റര്‍ ചെയ്യേണ്ട ആവിശ്യമില്ല. മലങ്കര സഭാ ഭരണഘടനയ്ക്ക് മേല്‍ പ്രാമണ്യം സിദ്ധിക്കുന്നതല്ല ഉടമ്പടികള്‍.

 നിലവിലോ ഭാവിയിലോ മലങ്കര സഭാ സ്വത്തുക്കളുടെ  അവകാശത്തിന്‍റെയോ      ശീര്‍ഷകത്തിന്‍റെയോ മേല്‍      1934 ലെ ഭരണഘടന യാതൊന്നും പുതുതായി ഉണ്ടാക്കുകയോ, പ്രഖ്യാപിക്കുകയോ, പരിമിതപ്പെടുത്തുയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. 1958 ലേയും 1995 ലേയും വിധികളുടെ കണ്ടെത്തലിന്‍റെ  പശ്ചാത്തലത്തില്‍ സഭാ ഭരണഘടന ഭരണനിര്‍വ്വഹണത്തിന് വേണ്ടിയുള്ളതാണ്. ഇക്കാരണത്താല്  രജിസ്ട്രേഷന്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല.

സഭയുടെ ഭരണത്തിന് രജിസ്റ്റെര്‍ഡ് ഡോക്യുമെന്റ് ആവിശ്യമില്ല. സ്വത്തുക്കളുടെ ക്രയവിക്രയമോ  കൈമാറ്റമോ ഫലത്തില്‍ ഇല്ല. ആയതിനാല് രജിസ്ട്രേഷന്‍ ആക്ടിന്‍റെ പരിധിയില്‍ പെടില്ല. അതുകൊണ്ട് രെജിസ്ട്രേഷൻ ആവിശ്യമില്ല. മലങ്കര സഭയുടെ പള്ളികള്‍ അടക്കം സ്വത്തുക്കള്‍  മലങ്കര സഭയില്‍ തുടരുന്നു. സഭയുടെ ഭരണനിര്‍വ്വഹണത്തിന് വേണ്ടിയുള്ള സംവിധാനമാകുന്നു. മലങ്കര സഭയുടെ സ്വത്തുക്കളുടെ ഉടമസ്ഥതയെ പറ്റി ദീര്‍ഘകാലത്തെ തര്‍ക്കങ്ങളുണ്ട്. മലങ്കര സഭ എപ്പിസ്കോപ്പല്‍ സ്വഭാവം പുലര്‍ത്തുന്നതാണ്  1995 ലെ സുപ്രീംകോടതി വിധി .

error: Thank you for visiting : www.ovsonline.in