OVS-Kerala News

ഓശാന ശുശ്രൂഷ: മുളന്തുരുത്തി പള്ളിയിൽ യാക്കോബ് മാർ ഐറേനിയോസ്

മുളന്തുരുത്തി: മാർത്തോമൻ പള്ളിയിൽ ഇന്ന് ഓശാന ശുശ്രൂഷകൾ തുടങ്ങും. വൈകിട്ട് ആറിന് സന്ധ്യാ പ്രാർത്ഥന. നാളെ 6 :30 ന് പ്രഭാത  പ്രാർത്ഥന, വി.കുർബാന ഉണ്ടായിരിക്കും. ഓശാന ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊച്ചി ഭദ്രാസനാധിപൻ അഭി.യാക്കോബ് മാർ ഐറേനിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിക്കും.
ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിൽ 12  ന് ഏഴിന് സന്ധ്യ  പ്രാർത്ഥന, പെസഹാ ശുശ്രൂഷ, കുർബാന. 14  ന് പത്തിന് നമസ്കാരം, കുർബാന. 16  ന്  പുലർച്ചെ രണ്ടിന് പ്രഭാത നമസ്കാരം, ഉയിർപ്പ് ശുശ്രൂഷ, കുർബാന എന്നിവ ഉണ്ടായിരിക്കുമെന്ന് ഫാ.ജിയോജോർജ് മട്ടമ്മേൽ, ഫാ.അലക്സ് ജോർജ് പൂപ്പാറ എന്നിവർ അറിയിച്ചു.
error: Thank you for visiting : www.ovsonline.in