ഹാശാ ആഴ്ച ശുശ്രൂഷകള്‍ : പരിശുദ്ധ കാതോലിക്ക ബാവ കരിപ്പുഴയില്‍
കൊച്ചി : പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ 2017-ലെ ശുദ്ധമുള്ള ഹാശാ ആഴ്ച ആചരണവും കാല്‍കഴുകല്‍ ശുശ്രൂഷയും മാവേലിക്കരയില്‍ കരിപ്പുഴ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു.വികാരി ഫാ.സോനു ജോര്‍ജ് ശുശ്രൂഷ കര്‍മ്മങ്ങളില്‍ സഹകാര്‍മികനാകും.
ഏപ്രില്‍ 9 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരം പിറ്റേന്ന് രാവിലെ പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബാനയും ഹോശാന ഞായറാഴ്ച്ച ശുശ്രൂഷകളും.പെസഹാ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് പള്ളി അങ്കണത്തില്‍ പ്രത്യേകം ക്രമീകരിച്ച പന്തലില്‍ പരിശുദ്ധ ബാവ കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വ്വഹിക്കും.14 ന് രാവിലെ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകളും .ദുഃഖ ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന.16ന് ഞായറാഴ്ച്ച ഈസ്റ്റര്‍ ശുശ്രൂഷകളും.