നിരണം പള്ളി യുവജനപ്രസ്ഥാനത്തിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ പ്രഥമ അവാര്‍ഡ്
2015-16 വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിരണം ഭദ്രാസന യുവജനപ്രസ്ഥാനം ഏര്‍പെടുത്തിയ പ്രഥമ അവാര്‍ഡ് നിരണം പള്ളി യുവജനപ്രസ്ഥാനത്തിന് ലഭിച്ചു.
നിരണം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ പ്രസ്താവന
പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ യുവജനപ്രസ്ഥാനം ഈ നേട്ടം കൈവരിച്ചതില്‍ ഏറെ അഭിമാനിക്കുന്നു. മറ്റ് യൂണ്ണിറ്റുകള്‍ക്ക് മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെയ്ക്കുവാന്‍ യൂണിറ്റ് കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കുന്നു. സഭയുടെ ആരാധനാ മൂല്യങ്ങളെ മനസ്സിലാക്കിയും പരിശുദ്ധ സഭയുടെ വിശ്വാസ സത്യങ്ങളും വേദപുസ്തകവും പഠിച്ചും ക്രിസ്തീയ മൂല്യങ്ങള്‍ക്കനുസരണമായി സമൂഹത്തില്‍ സേവനം ചെയ്തും ക്രിയാത്മാകമായ ഒരു യുവജനകൂട്ടായ്മ ഉണ്ടാകുവാനായി ഈ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മുഖാന്തിരമാകട്ടെയെന്നും എല്ലാ ആശംസകളും ഭദ്രാസന യുവജനപ്രസ്ഥാനം നേര്‍ന്നു.