മാമലശ്ശേരി പള്ളി ആരാധനക്കായി എത്രയും പെട്ടെന്ന് തുറക്കണം: ഹൈക്കോടതി
മാമലശ്ശേരി :- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രസനത്തില്‍ പെട്ട മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളി മൂവാറ്റുപുഴ ആര്‍ ഡി ഓ അനധികൃതമായി പൂട്ടി കസ്റ്റഡിയില്‍ എടുത്ത നടപടി ചോദ്യം ചെയ്തുകൊണ്ട് ഓർത്തഡോക്സ് സഭ സമർപ്പിച്ച WP(c) 26196,26257/2014 ഹർജിയും, അതോടൊപ്പം യാക്കോബായ വിഭാഗം നല്‍കിയ 38588/2015 ഹർജിയും 2016 ജനുവരി 8നു ഹൈക്കോടതി സിംഗിള്‍ ബഞ്ച് മുമ്പാകെ വരികയും, പള്ളി ആര്‍ ഡി ഓ ഏറ്റെടുത്ത നടപടി ഡിസ്മിസ് ചെയ്തു ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ഉത്തരവാകുകയും ചെയ്തു.
ദേവാലയത്തെക്കുറിച്ചും കേസിന്‍റെ നാള്‍വഴികളിലൂടെയുമുള്ള വിശദമായ റിപ്പോര്‍ട്ട്- https://ovsonline.in/news/1072
പള്ളിയില്‍ ആരാധനക്ക് തടസ്സം ഉണ്ടാക്കുന്നവരെ നീക്കുന്നതിനുള്ള പോലീസ് സഹായവും റിസീവർക്കു നല്കിക്കൊണ്ട് ഉള്ള ശക്തമായ ഉത്തരവ് നേരത്തെ ജില്ലാ കോടതി നൽകിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് യാക്കോബായ വിഭാഗം WA 145,147/2016 ആയി കേരളാ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബഞ്ചില്‍ ഹർജി നല്കി. ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഈ ഹർജി നിലനില്ക്കുന്നതല്ല എന്ന് കണ്ടെത്തുകയും മുൻ ഉത്തരവ് എത്രയും വേഗത്തില്‍ നടപ്പാക്കുകയാണ് വേണ്ടത് എന്ന നിർദ്ദേശത്തോടെ കേസ് തള്ളകയും ചെയ്തു.
Pingback: മാമലശ്ശേരി പള്ളിയുടെ താക്കോല്‍ ഉടന്‍ റിസീവര്‍ക്ക് കൈമാറി പള്ളി ആരാധനയ്ക്കായി എത്രയും പെട്ടെ