പാമ്പാടി പെരുന്നാള്‍ തുടങ്ങി ; മതമൈത്രിയുടെ കമാനം തീര്‍ത്തു ദേവസവും
കോട്ടയം : മതമൈത്രിയുടെ പുതു മാതൃക തീര്‍ക്കുകയാണ് പാമ്പാടി.പാമ്പാടി ദയറയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നാടിനു ആഘോഷമാകുന്ന ഉത്സവകാലം.അതിനു പാമ്പാടി ചെറുവള്ളിക്കാവ് ദേവസതിന്‍റെ ചുവടു നാടിനു അഭിമാനിക്കാവുന്ന വേറിട്ട കാഴ്ചയുമായി. അങ്ങനെ മതമൈത്രിയുടേയും സാഹോദര്യത്തിന്‍റെയും പ്രതീക്ഷിയുടെയും ഉത്സവക്കാലത്തിലേക്കാണ് പാമ്പാടിയെന്ന കൊച്ചു ഗ്രാമത്തിന്‍റെ യാത്ര.
അമ്പലതിന്‍റെയും പള്ളിയുടെയും സ്നേഹാദരങ്ങള്‍ക്ക് ഉപരി ജാതി മത ഭേദമന്യേ ജനങ്ങള്‍ക്ക് പരിശുദ്ധനായ കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് (പാമ്പാടി) തിരുമേനി – മനസ്സലിവിന്‍റെ മഹാചാര്യനായിരുന്നുവെന്ന് തന്നെയാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. പരിശുദ്ധനായ പാമ്പാടി തിരുമേനിയുടെ 52-മത് ഓര്‍മ്മപ്പെരുന്നാളിന് തുടക്കംകുറിച്ചു അലക്സിയോസ് മാര്‍ യൗസേബിയോസ്, യൂഹാനോൻ മാര്‍ ദിയസ്കോറസ് എന്നീ മെത്രാപ്പോലീത്തമാര്‍ കൊടിയുയര്‍ത്തി.
ഏപ്രില്‍ ഏഴ് ,എട്ട് തീയതികളിലാണ് പെരുന്നാള്‍. ഫാ. എം.പി ജോര്‍ജിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന തീര്‍ത്ഥാടകര്‍ക്ക് ദയറായില്‍ സ്വീകരണം. ദയറായിലേക്ക് 5 മണിക്ക് പാമ്പാടി കത്തീഡ്രലില്‍ നിന്നും പ്രദക്ഷിണം തുടങ്ങും.ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ദയറായില്‍ 7 മണിക്ക് അനുസ്മരണ പ്രഭാഷണം നടത്തും. പരിശുദ്ധ പാമ്പാടി തിരുമേനിയുടെയും പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസിന്‍റെയും ചരമകനകജൂബിലി ഡോക്യൂമെന്‍ററിയും – ജീവചരിത്ര കഥ പ്രകാശനവും പരിശുദ്ധ കാതോലിക്ക ബാവാ നിര്‍വ്വഹിക്കും.സഭാ സ്ഥാനികളെ ആദരിക്കുന്ന ചടങ്ങ് . 9 മണിക്ക് കബറിങ്കല്‍ അഖണ്ഡപ്രാര്‍ത്ഥന.
പ്രധാന പെരുന്നാള്‍ ദിനമായ ഏപ്രില്‍ എട്ടിന് രാവിലെ 5 മണിക്ക് വി.കുര്‍ബാനയ്ക്ക് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. 8.30 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് കോട്ടയം ഭദ്രാസനത്തില്‍ നിന്ന് വിരമിച്ച വൈദികരെ ആദരിക്കല്‍ ചടങ്ങ് , പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയാണ് പരിപാടികള്‍.