പിറവം പള്ളി വികാരിക്കെതിരെ യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി
പിറവം:- പിറവം സെന്‍റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ് വൈദീകന്‍ ഫാ.സ്കറിയ വട്ടക്കാട്ടില്‍ വികാരി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനു എതിരെ നേടിയ പ്രത്യക അനുമതി ഹര്‍ജി സുപ്രീം കോടതി തള്ളി. ബഹു എറണാകുളം ജില്ലാക്കൊടതിയില്‍ ആരംഭിച്ച ഈ കേസിലെ ഉത്തരവ് അനുസരിച്ച് ഈ പള്ളിയുടെ വികാരി എന്ന നിലയില്‍ ഫാ. സ്കറിയാ വട്ടക്കാട്ടിലിനു പ്രവര്‍ത്തിക്കാമെന്നും ആയതിനു മറ്റാരും തടസ്സം നില്‍ക്കരുതെന്നും ബഹു. ജില്ലാകോടതി ഉത്തരവായിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് യാക്കോബായ വിഭാഗം നല്കിയ പ്രത്യക അനുമതി ഹര്‍ജിയാണ് ഇന്ന് തള്ളിയത് . ഈ കേസിലെ അന്തിമ വിധിയും ഡിക്രീയും ബഹു. സുപ്രീം കോടതിയുടെ അവസാന ഉത്തരവിന് ശേഷമേ പാടുള്ളൂ എന്നും മുന്‍പ് ബഹു. സുപ്രീം കോടതി വിധിച്ചിരുന്നു. ആ വിധിയാണ് ഇന്ന് ബഹു സുപ്രീം കോടതി പുനപരിശോധിച്ചു തീര്‍പ്പ് കല്പിച്ചതു.
ബഹു. ജില്ലാക്കോടതി പിറവം പള്ളിയുടെ കേസില്‍ (ഓ എസ് 6/1985 സുട്ടില്‍) 2013 ജനുവരി 25-ന് ഓര്ത്തറഡോക്സ് സഭയ്ക്ക് അനുകൂലമായി 1934 -ലെ സഭ ഭരണഘടനാ പ്രകാരം ഭരിക്കണമെന്ന് വിധികല്പിച്ചിരിന്നു. ഈ വിധിക്ക് ശേഷം ഓര്‍ത്തഡോക്സ് സഭയുടെ വൈദീകരെ ബലമായി പള്ളിയില്‍ നിന്നും യാക്കോബായ വിഭാഗം ഒഴിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വികാരി ഫാ. സ്കറിയ വട്ടക്കാട്ടില്‍ ജില്ല കോടതിയില്‍ നല്‍കിയ (ഓ എസ് 7/ 2013) ആയി ഹര്‍ജി നല്‍കുകയും ആയതില്‍ ഒരു ഉപ ഹര്‍ജിയായി (805/2013) നല്‍കുകയും ചെയ്തു. ഹര്‍ജിയിലെ ആവശ്യപ്രകാരം ഫാ. സ്കറിയ വട്ടക്കാട്ടിലിന് പിറവം പള്ളിയുടെ വികാരി എന്നാ നിലയില്‍ നടത്തുന്ന എല്ലാ അത്മീകവും ലൗഗീകമായ പ്രവര്‍ത്തനങ്ങളെ തടസപ്പെടുതുന്നവരെ താല്‍ക്കാലികമായി നിരോധിക്കണം എന്നുമായിരുന്നു. പ്രസ്തുത കേസില്‍ വികാരി ഫാ സ്കറിയാ വട്ടക്കാട്ടിലിനു അനുകൂലമായി ബഹു. ജില്ല കോടതി വിധി പ്രസ്താവിക്കുകയും ചെയ്തു. ഫാ. സ്കറിയാ വട്ടക്കാട്ടില്‍ ഈ കേസ് ജില്ലാക്കൊടതിയില്‍ നല്‍കിയതിനു എതിരെ യാക്കോബായവിഭാഗം തടസ്സ വാദം ഉന്നയിച്ചു. പ്രസ്തുത കേസ് മൂവാറ്റുപുഴ സബ് കോടതി ആണ് പരിഗണിക്കേണ്ടത് എന്നായിരുന്നു ആവിശ്യപ്പെട്ടത് . എന്നാല്‍ ഈ വാദം ബഹു ജില്ലാക്കൊടതിയും പിന്നീട് ഹൈക്കോടതിയും പരിഗണിച്ചു തള്ളിയിരുന്നു. ഈ കേസ് ബഹു. കേരളാ ഹൈക്കോടതി തള്ളിയതിനു എതിരെയാണു യാക്കോബായ വിഭാഗം പ്രത്യേക അനുമതി ഹര്‍ജി(എസ്.എല്‍.പി) ആയി സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയാണ് തീര്‍പ്പ് കല്പിച്ചു കൊണ്ട് ബഹു. സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്.
ബഹു. സുപ്രീം കോടതി യാക്കോബായ വിഭാഗം നല്‍കിയ പ്രത്യേക അനുമതി ഹര്‍ജി തള്ളി തീര്‍പ്പ് കല്പിച്ചതു വഴി ഓര്‍ത്തഡോക്സ് സഭയുടെ വികാരി ആയി പിറവം പള്ളിയില്‍ ഫാ. സ്കറിയ വട്ടക്കാട്ടിലിന് പ്രവര്‍ത്തിക്കാമെന്നു മാത്രമല്ല ആദേഹത്തെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ അവര്‍ക്ക് എതിരെ നിരോധനവും ഉണ്ടാകുന്നതാണ്.
ജസ്റ്റിസുമാരായ പിനകി ചന്ദ്രഘോഷ് ,രോഹിന്‍ട്ടന്‍ ഫലി നരിമാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.ഓര്‍ത്തഡോക്സ് സഭക്ക് വേണ്ടി അഡ്വ.സദറുല്‍ അനാം ,മറു വിഭാഗത്തിന് വേണ്ടി അഡ്വ.രഘുനാഥ് എന്നിവര്‍ ഹാജരായി.