OVS - Latest NewsOVS-Kerala News

ജീവിതത്തിന്റെ മാതൃകയാകണം ക്രിസ്തു: ആർച്ച് ബിഷപ് മിഖായേൽ ഡഹ്ലിച്ച്.

പത്തനംതിട്ട :- ക്രിസ്തു ജീവിതങ്ങൾക്കു മാതൃകയും ദർശനങ്ങൾക്കു പ്രേരണയുമാകണമെന്നും ദേവാലയം സന്ദർശിക്കുന്നവർക്കു ക്രിസ്തുസാന്നിധ്യം അനുഭവവേദ്യമാകണമെന്നും അമേരിക്കൻ ഓർത്തഡോക്സ് സഭ ന്യൂയോർക്ക് ആർച്ച് ബിഷപ് ഡോ. മിഖായേൽ ഡഹ്ലിച്ച്. മാക്കാംകുന്നിൽ നൂറാമത് മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദൈവത്തിനായി ജീവിക്കുവാൻ നമ്മുടെ പാപങ്ങൾ മരിക്കേണ്ടിയിരിക്കുന്നു. ക്രിസ്തു ഓരോരുത്തരിലും വസിക്കുമ്പോൾ പീഡനങ്ങളെ അതിജീവിക്കാനാകും. സഭയ്ക്കു പുതിയതും വ്യത്യസ്തങ്ങളുമായ വെല്ലുവിളികളെ നേരിടേണ്ടിവരും. മാർഗഭ്രംശം സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് ക്രിസ്തുവിന്റെ സുവിശേഷം കൊണ്ടുവരുന്നതിൽ സഭയുടെ പരിശ്രമവും നൽകേണ്ടിയിരിക്കുന്നു.

ക്രിസ്തു നമ്മിൽ എല്ലാവരിലുമുണ്ട്. മരണനിഴലിന്റെ താഴ്‌വരയിൽ പോലും അവനുണ്ട്. പൂർവകാലത്തിന്റെ മഹത്വവൽക്കരണം നമ്മളെ ഭാവിയിലേക്കും സ്വർഗത്തിലേക്കും ക്ഷണിക്കുന്നതു കൂടിയാവണം. എന്നാൽ, പൂർവികർ സ്ഥാപിച്ച അടിത്തറയെ മറക്കരുത്– അദ്ദേഹം പറഞ്ഞു. കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിച്ചു.

തുടർന്നു നൂറു സുവിശേഷകരുടെ സമർപ്പണശുശ്രൂഷയും ബാല–ബാലികാ സംഗമവും നടന്നു. ഉദ്ഘാടനത്തിനു മുന്നോടിയായി ഡോ. മാത്യൂസ് മാർ സേവേറിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഏബ്രഹാം മാർ സെറാഫിം എന്നിവരുടെ കാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാനയും നടന്നു.

error: Thank you for visiting : www.ovsonline.in