OVS - Latest NewsOVS-Kerala News

അട്ടപ്പാടിയില്‍ പോഷകാഹാരം വിതരണം 1500 ആദിവാസി കുടുബങ്ങളിലേക്കും

അട്ടപ്പാടിയില്‍ മതപരിവര്‍ത്തനത്തിന് സാധ്യതകളില്ല; അതുകൊണ്ടു തന്നെ മതപരിവര്‍ത്തനം ലക്ഷ്യമാക്കി മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന സഭാവിഭാഗങ്ങളോ സംഘടനകളോ ഇവിടെ കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മതപരിവര്‍ത്തനം ലക്ഷ്യമാക്കാത്ത മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സാധ്യതകള്‍ ഉള്ളത്.

പാലക്കാട് : ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ സഹായത്തോടെ 1500 നിർധന ആദിവാസി കുടുംബങ്ങൾക്ക് ഒരു മാസത്തേക്ക് ആവശ്യമായ പോഷക ആഹാരം വീണ്ടും നല്‍കാനുള്ള പ്രയത്നത്തിലാണ്  അട്ടപ്പാടി സെന്‍റ് തോമസ്‌ ആശ്രമം . 2015 – 16 വർഷത്തിൽ 610 കുടുംബങ്ങളിൽ മാസം തോറും പോഷകാഹാര കിറ്റ് വിതരണത്തിന്‍റെ തുടർച്ചയായിട്ടാണ് ഇപ്പോൾ ഒരു മാസത്തേക്ക് 1500 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ചിലവില്‍ പോഷക ആഹാരം വിതരണം ചെയ്യുന്നത്. അട്ടപ്പാടി ആശ്രമത്തിന്‍റെ കീഴിലുള്ള സെന്റ് ജെംസ് സ്കൂളിലെ സ്റ്റാഫും വിദ്യാര്‍ഥികളും അടങ്ങിയ 60 അംഗ നന്മ പ്രവത്തകർ ആണ് വിതരണ ചുമതല നിർവഹിക്കുന്നത്.

 

2013-ല്‍ കേരള സര്‍ക്കാരിന്‍റെ പ്രശംസക്ക് അര്‍ഹമായ പദ്ധതിയാണ് അട്ടാപ്പാടി ആശ്രമം നടപ്പാക്കുന്ന ‘ആരോഗ്യ പോഷണം‘പദ്ധതി.പദ്ധതി വന്‍ വിജയമായി മാറി.


https://ovsonline.in/news/attappady-ashram/

https://ovsonline.in/news/st-jems-school/

 

 

കിഴവള്ളൂര്‍ യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ അട്ടപ്പാടി സന്ദര്‍ശിച്ചു

 

 

error: Thank you for visiting : www.ovsonline.in