OVS - Latest NewsOVS-Kerala News

LIVE : ഇവര്‍ സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ ; എങ്ങും ആവേശം അലയടിക്കുന്ന പോരാട്ടം

ഇന്ത്യയിലെ ഏറ്റവും വലിയ പുരാതന ജനാതിപത്യ എപ്പിസ്കോപ്പല്‍ സഭയായ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമോന്നത സമിതി മാനേജിംഗ് കമ്മിറ്റിയിലേക്ക് (2017-22) വിവിധ ഭദ്രാസനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നു.ബാക്കിയുള്ള ഭദ്രാസനങ്ങളില്‍ ഫെബ്രുവരി പകുതിയോടെ പൂര്‍ണ്ണമായും പൂര്‍ത്തിയാകും.തുടര്‍ന്ന്,മാര്‍ച്ച് 1 ന് കോട്ടയത്ത് എം.ഡി സെമിനാരിലെ മാര്‍ ഏലിയ കത്തീഡ്രല്‍ അങ്കണത്തില്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം നടക്കും .4300- പേരോളം അസോസിയേഷന്‍ പ്രതിനിധികള്‍ സമ്മേളിക്കുന്ന യോഗത്തില്‍ വച്ചാണ് വൈദീക,അത്മായ ട്രസ്റ്റികളെ തിരഞ്ഞെടുക്കുക.

കുന്നംകുളം ഭദ്രാസനം

കുന്നംകുളം ഭദ്രാസനത്തെ പ്രതിനിധീകരിച്ചു ഫാ.ഡോ.സണ്ണി ചാക്കോ,ഫാ.ടി.പി വര്‍ഗീസ്‌,പി.യു ഷാജന്‍,സി.കെ ബാബു,പി.എം വര്‍ഗീസ്‌ എന്നിവര്‍ തിരെഞ്ഞെടുക്കപ്പെട്ടു.സഭാ അധ്യക്ഷനും കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്തയുമായ പരിശുദ്ധ കാതോലിക്ക ബാവ തിരെഞ്ഞെടുപ്പ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

മലബാര്‍ ഭദ്രാസനം

മലബാർ ഭദ്രാസനത്തിൽ നിന്നുള്ള മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ചാത്തമംഗലം അരമനയിൽ വെച്ച് നടന്നു . ഫാ. എൻ പി ജേക്കമ്പ് (105 vote) റവ. ഫാ. ജേത്സഫ് ജോൺ (103 vote) ശ്രീ. ഗ്രൈസൺ ഫിലിപ്പ് (134 vote)ശ്രീ. അനിൽ പുലാ വള്ളി (119 vote)ശ്രീ.എം.ജെ റോയ് (99 vote) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.തിരെഞ്ഞെടുപ്പ് യോഗത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ തെയോഫിലോസ് അധ്യക്ഷനായിരിന്നു.

ബാംഗ്ലൂര്‍ ഭദ്രാസനം

ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാര്‍ സെറാഫിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തോമസ്‌ ജോണ്‍,ഫാ.മാണി വര്‍ഗീസ്‌,ബേബി തങ്കച്ചന്‍,തോമസ്‌ പാലാട്ടു എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

നിരണം ഭദ്രാസനം

നിരണം ഭദ്രാസനത്തിൽ നിന്ന് ഫാ. വർഗീസ് ജോർജ് (114 votes)ഫാ. ജോൺ മാത്യു (114 votes)അഡ്വ. ബിജു ഉമ്മൻ (180 votes)ജൂബി പീടിയേക്കൽ (142 votes) ഡോ. മനു ഉമ്മൻ (108 votes) അഡ്വ. ചെറിയാൻ വർഗീസ് (105 votes).തിരുവല്ല ബഥനി അരമനയിൽ കൂടിയ യോഗത്തിൽ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ.ഫാ. അലക്സാണ്ടർ ഏബ്രഹാം നോട്ടീസ് കല്പന വായിച്ചു.

റാന്നി-നിലയ്ക്കല്‍ ഭദ്രാസനം

ഫാ.പ്രൊഫ.മാത്യൂസ്‌ വാഴക്കുന്നം.പ്രൊഫ.പി.എ എബ്രഹാം,റോബിന്‍ മാത്യു,കെ.എബ്രഹാം എന്നിവര്‍ തിരെഞ്ഞെടുക്കപ്പെട്ടു.ഭദ്രാസന മെത്രാപ്പോലീത്ത ജോഷ്വാ മാര്‍ നിക്കൊദിമോസ് അധ്യക്ഷനായിരിന്നു.

കൊല്‍ക്കത്ത ഭദ്രാസനം

ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ്‌ മാര്‍ ദിവന്നാസ്യോസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തിരെഞ്ഞെടുപ്പ് യോഗത്തില്‍ ഫാ.ജോസ് കെ വര്‍ഗീസ്‌,ബാബു വര്‍ഗീസ്‌,ജോസ് മുക്കത്ത്,കെ.സി ഈപ്പന്‍ എന്നിവര്‍ തിരെഞ്ഞെടുക്കപ്പെട്ടു.

ചെങ്ങന്നൂര്‍ ഭദ്രാസനം

ഫാ.മത്തായി കുന്നേല്‍,ഫാ.സി.കെ വര്‍ഗീസ്‌,വര്‍ഗീസ്‌ ജോണ്‍ തൊട്ടപുഴ,സി.കെ റജി,എബ്രഹാം വീരപള്ളി,സുനില്‍ പി ഉമ്മന്‍ എന്നിവര്‍ തിരെഞ്ഞെടുക്കപ്പെട്ടു.

തുമ്പമണ്‍ ഭദ്രാസനം  

 ഫാ.റോയ് പി തോമസ്‌,ഫാ.ചെറിയാന്‍ ടി സാമുവേല്‍,ബാബുജി ഈശോ,അലക്സ് കെ പോള്‍,റെജി മാത്യു,ഡോ.ജോര്‍ജ് വര്‍ഗീസ്‌ എന്നിവര്‍ തിരെഞ്ഞെടുക്കപ്പെട്ടു.

അടൂര്‍-കടമ്പനാട് ഭദ്രാസനം 

പ്രോഫ.വര്‍ഗീസ്‌ പെരയില്‍,ഉമ്മന്‍ തോമസ്‌,ജോണ്‍സണ്‍ സഖറിയ,ഫാ.ജോസഫ്‌ സാമുവേല്‍,ഫാ.ജോസഫ്‌ ജോര്‍ജ് എന്നിവര്‍.

തിരുവനന്തപുരം ഭദ്രാസനം

ഫാ.മാത്യു എബ്രഹാം,ഫാ.സാമുവേല്‍ മാത്യു,ബെനില്‍ മാത്യു,ബാബു പാറയില്‍,ഐ.സി ചെറിയാന്‍ എന്നിവരും.

ബോംബൈ ഭദ്രാസനം

ഫാ.ജിജി കെ തോമസ്‌,ഫാ.എം.എസ് വര്‍ഗീസ്‌,അലക്സ് ബേബി,ചെറിയാന്‍ വര്‍ഗീസ്‌,എം.സി സണ്ണി,ജേക്കബ്‌ ഉമ്മന്‍ എന്നിവരും.

കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനം

ജേക്കബ്‌ ഡാനിയേല്‍,കോശി ഉമ്മന്‍  ( വിശദാംശങ്ങള്‍ പുറകെ)

മാവേലിക്കര ഭദ്രാസനം

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മാനേജിങ് കമ്മിറ്റിയിലേക്ക് മാവേലിക്കര ഭദ്രാസന പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട റവ. ഫാദര്‍ കെ. എം. വര്‍ഗ്ഗീസ് കളീക്കല്‍, റവ. ഫാദര്‍ സോനു ജോര്‍ജ്ജ്, ജോണ്‍ കെ. മാത്യു, സൈമണ്‍ കൊമ്പശ്ശേരില്‍, റോണി വര്‍ഗ്ഗീസ്, ഉമ്മന്‍ ജോണ്‍ എന്നിവര്‍ ഭദ്രാസന സെക്രട്ടറി ഫാ.എബി ഫിലിപ്പിനോടൊപ്പം

കോട്ടയം സെന്‍ട്രല്‍ ഭദ്രാസനം

ഫാ.സൈബു സഖറിയ ,ടോം കോര,സുനില്‍ എന്നിവര്‍

കണ്ടനാട് വെസ്റ്റ് ഭദ്രാസനം

തിരെഞ്ഞെടുക്കപ്പെട്ട അജു എബ്രഹാം മാത്യു,പ്രിന്‍സ് ഏലിയാസ് ,റോയ് കുര്യാക്കോസ്‌ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനം സ്വീകരണം നല്‍കി.

  (അറിയിപ്പ് : ഫോട്ടോയടങ്ങിയ വിശദാംശങ്ങള്‍ ലഭിക്കുന്ന മുറക്ക് പ്രസിദ്ധീകരിക്കുന്നതായിരി ക്കും.ഇ-മെയില്‍ വിലാസം  news@ovsonline.in – എഡിറ്റോറിയല്‍ ടീം )

മലങ്കര അസോസിയേഷന്‍ : അന്തിമ ലിസ്റ്റായി ; ഭദ്രാസനങ്ങളില്‍ മാനേജിംങ് കമ്മിറ്റി തിരഞ്ഞെടുപ്പ് തുടങ്ങുന്നു

മലങ്കര അസോസിയേഷന്‍ അംഗങ്ങളെ അറിയാം

 

error: Thank you for visiting : www.ovsonline.in