തലചായ്ക്കാന്‍ വീടൊരുക്കി ഇടവങ്കാട് ഇടവകയുടെ പെരുന്നാളാഘോഷം മാതൃകയായി
ചെങ്ങന്നൂര്‍ : ഇടവങ്കാട് സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളിനു നാളെ കൊടിയേറും.നാളെ 7.30നു ഡോ. സക്കറിയാസ് മാർ അപ്രേം കുർബാന അർപ്പിക്കും. തുടർന്ന് ഇടവകദിനാചരണം,ആധ്യാത്മിക സംഘടനകളുടെ വാർഷികം എന്നിവ നടക്കും. 10.30നു കൊടിയേറ്റ്. വൈകിട്ട് ഏഴിനുകൺവൻഷൻ ഫാ. കെ.എം.മാമ്മൻ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് ഏഴിനു വചന ശുശ്രൂഷ. വിവിധ ദിവസങ്ങളിൽ ഫാ. ഡോ. വർഗീസ് വർഗീസ് മീനടം, ഫാ. ഡോ. ഒ.തോമസ്, റവ. സിസ്റ്റർ ക്രിസ്റ്റീന, ഫാ. ജേക്കബ് കോശി പുത്തൂർ, ഫാ. മാത്യു ഏബ്രഹാം കാരയ്ക്കൽ, ഫാ. ജോൺ തോമസ് കരിങ്ങാട്ടിൽ, ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഫാ. തോമസ് വർഗീസ് അമയിൽ എന്നിവർ വചനശുശ്രൂഷ നടത്തും. ഒൻപതിനു രാവിലെ തോമസ് മാർ അത്തനാസിയോസിന്റെ കാർമികത്വത്തിൽ റവ. കെ.ടി.മാത്യൂസ് റമ്പാൻ കുർബാന അർപ്പിക്കും. തുടർന്ന് 80 വയസിനു മുകളിൽ പ്രായമുള്ളവരെ ആദരിക്കും. 12നു രാവിലെ ഡോ. യാക്കോബ് മാർ ഐറേനിയോസ് കുർബാന അർപ്പിക്കും.
13ന് ഇടവക നിർമിച്ചു നൽകുന്ന വീടിന്റെ കൂദാശാ കർമം ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് നിർവഹിക്കും. രാത്രി 7.15നു റാസ. 9.30നു ശ്ലൈഹിക വാഴ്‌വ്. 14നു രാവിലെ യൂഹാനോൻ മാർ ദിമെത്രയോസ് കുർബാന അർപ്പിക്കും. 10നു ഭവന സമർപ്പണസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ താക്കോൽ ദാനം നിർവഹിക്കും.തലചായ്ക്കാന്‍ വീടെന്ന മൂകരും ബധിതരരുമായ മത്തായി തങ്കച്ചന്‍ – ഓമന ദമ്പതികളുടെ സ്വപ്നം നിറവേറി. എട്ടു ലക്ഷം രൂപ ചെലവ് വരുന്നതാണ് ഭവനം.