ഓടക്കാലി പള്ളിയില്‍ പെരുന്നാള്‍ നടത്താന്‍ ജില്ലാ കോടതി അനുമതി
എറണാകുളം(കോതമംഗലം) : അങ്കമാലി ഭദ്രാസനത്തിലെ ഓടക്കാലി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കല്ലിട്ട പെരുന്നാള്‍ ഫെബ്രുവരി 15,16 തീയതികളില്‍ നടത്തുന്നതിന് മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ബഹു.എറണാകുളം ജില്ലാ കോടതി പുറപ്പെടുവിച്ചു.പാത്രിയര്‍ക്കീസ് പക്ഷം കൈയേറിയിരിക്കുന്ന ദേവാലയത്തില്‍ തീര്‍പ്പ് ഉണ്ടാവുന്നത് വരെ കോടതി നിര്‍ദ്ദേശപ്രകാരം ഓര്‍ത്തഡോക്സ് സഭയ്ക്ക് വര്‍ഷത്തില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ പള്ളിയില്‍ പ്രവേശിക്കാനും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാനും അവസരമുണ്ട്.പെരുന്നാളിന്‍റെ സുഗമമായ നടത്തിപ്പിന് യാതൊരു വിധത്തിലുള്ള തടസ്സങ്ങളും സൃഷ്ടിക്കരുതെന്നും, ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിപ്പാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എറണാകുളം റൂറല്‍ (ആലുവ) എസ്.പിക്ക് പ്രത്യേക നിര്‍ദ്ദേശവും ജില്ലാ കോടതി നല്‍കിയിട്ടുണ്ട്.
പെരുന്നാള്‍ ചടങ്ങുകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയും അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരും നേതൃത്വം നല്‍കും.വികാരിമാരായ റവ.ഫാ.ജോര്‍ജ് പട്ടളാട്ട്,റവ.ഫാ.അഡ്വ.തോമസ് പോള്‍ റബാന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.ഓര്‍ത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ.എം.ജി ജീവന്‍,ശ്രീകുമാര്‍ അസോസിയേറ്റ്സിനെ പ്രതിനിധീകരിച്ചു അഡ്വ.ഹണി തുടങ്ങിയവര്‍ ഹാജരായിരിന്നു.പരിശുദ്ധ കാതോലിക്ക സിംഹാസനത്തിനോട് പൂര്‍വ്വീകരായി പുലര്‍ത്തിയ വിധേയത്വവും കൂറും കടുത്ത പ്രതിസന്ധികള്‍ക്കിടെയിലും കൈവിടാതെ കാത്തു സൂക്ഷിക്കുന്ന ഇടവകയാണ് ഓടക്കാലി പള്ളിയിലെ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍.
https://ovsonline.in/news/police-arrested-faithfuls-at-odakkali-church/