ശതാബ്ദി നിറവില്‍ മദ്ധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍
പത്തനംതിട്ട ● മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമണ്‍ ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന മദ്ധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍റെ 100-മത് സമ്മേളനം ഫെബ്രുവരി 3 മുതല്‍ മക്കാംക്കുന്നു സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ മൈതാനിയില്‍ വെച്ച് നടക്കും.ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 5 ന് നിയമസഭാ സ്പീക്കര്‍ ശ്രീ. പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അദ്ധ്യക്ഷനാകുന്ന പൊതു സമ്മേളനത്തില്‍ അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭ ബിഷപ്പ് ഡോ.മിഖായേല്‍ ഡഹ്ളിച്ച് മുഖ്യ പ്രഭാഷണം നടത്തും .
‘ക്രിസ്തു നിങ്ങളില്‍'(കൊലോ 1:27) എന്നതാണ് ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയം.അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ കാര്‍മ്മികത്വത്തില്‍ വി.അഞ്ചിന്മേൽ കുര്‍ബാന ഉണ്ടായിരിക്കും .ശതാബ്ദി റാലി,ധ്യാന-സുവിശേഷ യോഗങ്ങള്‍,അദ്ധ്യാത്മീക സംഘടനകളുടെ സംഗമം,സമര്‍പ്പണ ശുശ്രൂഷകള്‍,കുടുംബ സമ്മേളനം,സൗഖ്യദാന മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ കണ്‍വന്‍ഷനില്‍ ക്രമീകരിച്ചിരിക്കുന്നു.തുമ്പമണ്‍ ഭദ്രാസന അദ്ധ്യക്ഷന്‍ കുറിയാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍റെ വിജയത്തിനായി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.ഒരാഴ്ച നീളുന്ന കണ്‍വന്‍ഷന്‍ ഫെബ്രുവരി 9ന് സമാപിക്കും.