വിശ്വാസത്തിൽ അധിഷ്‌ഠിതമായ ജീവിതമാണ് ഇന്നത്തെ തലമുറയ്‌ക്ക് ആവിശ്യം : മാര്‍ സെറാഫിം
യു.എ.ഇ : റാസല്‍ഖൈമ സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക് സ് ദേവാലയത്തെ പരിശുദ്ധ മാതാവിന്‍റെ നാമധേയത്തിലുള്ള തീർഥാടനകേന്ദ്ര പദവിയിലേക്ക് ഉയര്‍ത്തി . ഇതുസംബന്ധിച്ചു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പുറപ്പെടുവിച്ച കൽപന ഇടവക മെത്രാപ്പോലീത്ത ബെംഗളൂരു ഭദ്രാസന അധിപന്‍ ഡോ.ഏബ്രഹാം മാർ സെറാഫിന്‍റെ സാന്നിധ്യത്തിൽ ഇടവക വികാരി ഫാ.ഐപ്പ് പി.അലക്‌സ് വിളംബരം ചെയ്‌തു.
വിശ്വാസത്തിൽ അധിഷ്‌ഠിതമായ ജീവിതമാണ് ഇന്നത്തെ തലമുറയ്‌ക്ക് ആവശ്യമെന്ന് മാർ സെറാഫിം പറഞ്ഞു. യു.എ.ഇയിലെ വിവിധ ദേവാലയങ്ങളിലെ വൈദികരും വിശ്വാസികളും പങ്കെടുത്തു. ജേക്കബ് മാത്യു,സി.പി.മാത്യു, റെജി സ്‌കറിയ എന്നിവരെ ആദരിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കു പുരസ്‌കാരങ്ങൾ നൽകി.
ഇടവക സെക്രട്ടറി ജെറി ജോൺ, ട്രസ്‌റ്റി രാജേഷ് ഫിലിപ്പ് തോമസ്, പെരുന്നാൾ കൺവീനർ അലക്‌സ് തരകൻ എന്നിവർ പ്രസംഗിച്ചു. വിവിധ ശുശ്രൂഷകൾക്ക് ഡോ.ഏബ്രഹാം മാർ സെറാഫിം മുഖ്യകാർമികത്വം വഹിച്ചു. ഇടവക മുൻ വികാരി ഫാ.കെ.ജി.അലക്‌സാണ്ടർ, ഫാ.സഖറിയാസ് നൈനാൻ എന്നിവർ സഹകാർമികത്വം വഹിച്ചു. ഫാ.ഷാജി മാത്യൂസ്, ഫാ.അജി.കെ.ചാക്കോ, ഫാ.ജേക്കബ് ജോർജ്,ഫാ.ഏബ്രഹാം തോമസ്, ഫാ.ജേക്കബ് ജോൺ എന്നിവർ പങ്കെടുത്തു.