OVS - Latest NewsOVS-Kerala News

ഗുരുഭക്തിയും മൂല്യബോധവുമുള്ള തലമുറ വളർന്നു വരണം :ഡോ.മാത്യൂസ് മാർ തീമോത്തിയോസ്

ഗുരുഭക്തിയും മൂല്യബോധവുമുള്ള തലമുറ വളർന്നുവെങ്കിൽ മാത്രമേ സമൂഹത്തിന് നിലനിൽക്കുവാൻ കഴിയുകയുള്ളൂയെന്ന് ചെങ്ങന്നൂർ  ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തീമോത്തിയോസ്. പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ചു  വിദ്യാർ ത്ഥികൾക്കു  വേണ്ടി ബഥേൽ അരമനയിൽ നടത്തിയ ‘ഗുരു വന്ദനം’ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസ് യോഗത്തിൽ അദ്ധ്യക്ഷം വഹിച്ചു. ശ്രീമതി. അഞ്ജന റിബേക്ക റോയി ക്ലാസെടുത്തു. ഭദ്രാസന സെക്രട്ടറി ഫാ. മാത്യു ഏബ്രഹാം കാരയ്ക്കൽ, ഫാ. തോമസ് കൊക്കാപ്പറമ്പിൽ, ഫാ. ഐപ്പ് പി സാം, ഫാ. ജോൺ ചാക്കോ, ഫാ. ടിജു എബ്രഹാം, ഫാ. മത്തായി സഖറിയ, ഫാ. സുനിൽ ജോസഫ്, സജി പട്ടരുമഠം, സിബി മത്തായി എന്നിവർ പ്രസംഗിച്ചു. വിവിധ ഇടവകകളിൽ നിന്നായി 600 വിദ്യാർത്ഥികൾ സംബന്ധിച്ചു.

error: Thank you for visiting : www.ovsonline.in