നല്ല കുടുംബങ്ങൾ നല്ല പൗരന്മാരെ സൃഷ്ടിക്കുന്നു : ഡോ. കെ.എസ് രാധകൃഷ്ണൻ
ആലപ്പുഴ : നല്ല കുടുംബങ്ങൾ നല്ല പൗരന്മാരെ സൃഷ്ടിക്കുന്നു എന്ന് കേരള പി.എസ്.സി. മുൻ ചെയർമാൻ ഡോ. കെ.എസ് രാധാകൃഷ്ണൻ പറഞ്ഞു. കാർത്തികപ്പള്ളി സെന്‍റ് . തോമസ് ഓർത്തഡോക് സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന കത്തീഡ്രൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തീഡ്രൽ വികാരി റവ.ഫാ. ജോസഫ് ശാമുവേൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാവേലിക്കര ഭദ്രാസന സെക്രട്ടറി റവ.ഫാ. എബി ഫിലിപ്പ് മുഖ്യാഥിതി ആയിരുന്നു. ട്രസ്റ്റി പി.റ്റി.ജി പണിക്കർ, സെക്രട്ടറി കുരുവിള കോശി, യുവജനപ്രസ്ഥാനം കേന്ദ്ര പത്രാധിപ സമിതി അംഗം അബി എബ്രഹാം കോശി, സീനിയർ വൈസ് പ്രസിഡന്റ് ഷാജി വർഗ്ഗിസ്, ട്രഷറർ ബിജോ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
അഖണ്ഡപ്രാർത്ഥനയും ക്യാന്‍സര്‍ ബോധവത്ക്കരണ സെമിനാറും
പെരുന്നാളിനോടനുബന്ധിച്ചു കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ അഖണ്ഡപ്രാർത്ഥനയും കോട്ടക്കൽ ആര്യവൈദ്യശാലയുടെ സഹകരണത്തോടെ ക്യാൻസർ ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. ഹരിപ്പാട് നഗരസഭാ ചെയർപേഴ്സൺ സുധ സുശീലൻ സെമിനാർ ഉദ്‌ഘാടനം ചെയ്യുന്നതും വികാരി റവ.ഫാ. ജോസഫ് ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. കാർത്തികപ്പള്ളി പഞ്ചായത്ത് അംഗം സൂസൻ ജോൺ, ഡോ. രാജേഷ് ബി.എന്നിവർ ആശംസകൾ അറിയിക്കും. കോട്ടക്കൽ ആര്യവൈദ്യശാല അഡീഷണൽ ചീഫ് ഫിസിഷ്യൻ ഡോ. കെ മുരളീധരൻ, കെ. എം. മധു, കെ.പി. നായർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.