സെൻറ് തോമസ് യുവജന പ്രസ്ഥാനം രക്തദാന ദിനം ആചരിച്ചു
മനാമ: ബഹറിന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെൻറ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ‘സിംപോണിയ ’18’ എന്ന പേരിൽ ലോക രക്തദാന ദിനം ആചരിച്ചു. 2018 ജൂണ്‍ 15 വെള്ളിയാഴ്ച ബഹറിന്‍ സല്‍മാനിയ മെഡിക്കല്‍ സെന്ററിലെ ബ്ലഡ്ബാങ്കുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പില്‍ ഏകദേശം ഇരുന്നൂറോളം ആളുകള്‍ പങ്കെടുത്തു. കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം രക്തദാന ദിന സന്ദേശം നല്‍കി. സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, ആക്ടിംഗ് സെക്രട്ടറി അനു റ്റി. കോശി, പ്രസ്ഥാനം ലെ വൈസ് പ്രസിഡണ്ട് അജു റ്റി. കോശി, സെക്രട്ടറി ജിനു ചെറിയാന്‍, ട്രഷറാര്‍ ജേക്കബ് ജോണ്‍, രക്തദാന ക്യാമ്പ് കോഡിനേറ്റര്‍ അജി ചാക്കോ പാറയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.