ചെറായി ഫൗണ്ടേഷനെതിരെയുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി
ചെറായി/കൊച്ചി: ചെറായിയിലെ പൗലോസ് മാർ സേവേറിയോസ് ഓർത്തഡോൿസ് ഫൌണ്ടേഷൻ വിവിധ ആവശ്യങ്ങൾക്കായി നിർമിച്ച ഹാൾ പള്ളിയായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ആരോപിക്കുന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി. കെട്ടിടത്തിന് നമ്പർ ഇട്ടു നൽകാനുള്ള അപേക്ഷ പഞ്ചായത്തു നിയമാനുസൃതം പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു.
വാണിജ്യാവശ്യങ്ങൾക്കുള്ള ഹാളിനാണ് പെർമിറ്റ് നൽകിയതെന്ന് പഞ്ചായത്തും മറ്റും വിശദീകരിച്ചത് രേഖപ്പെടുത്തിയാണ് കോടതി നടപടി. ചെറായി സ്വദേശി കെ.വി.അബ്രഹാമും മറ്റും സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.