OVS - Latest NewsOVS-Kerala News

മലങ്കര സഭയുടെ ‘സ്‌നേഹസ്പർശം’ പദ്ധതിയിലേക്ക് ആദ്യ സംഭാവന ചിത്രയുടെ സ്വർണ മോതിരം

കോട്ടയം :- മലങ്കര ഓർത്തഡോക്‌സ് സുറിയാനി ‘സഭയുടെ സ്‌നേഹസ്പർശം’ പദ്ധതിയിലേക്ക് ആദ്യ സംഭാവന നൽകി ഗായിക കെ.എസ്.ചിത്ര. തന്റെ കയ്യിൽ കിടന്ന സ്വർണമോതിരം സഭയ്ക്കു സംഭാവനയായി നൽകിയാണു ചിത്ര പദ്ധതിയുടെ ഭാഗമായത്. ഇന്നു കെ.സി.മാമ്മൻ‌ മാപ്പിള ഹാളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയ ചിത്ര പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ തന്‍റെ പിന്തുണ അറിയിക്കുന്നതിനായാണ് ഇന്നലെ ദേവലോകം അരമനയിൽ എത്തിയത്. തന്‍റെ അച്ചനും അമ്മയും കാൻസർ ബാധിതരായാണു മരിച്ചതെന്നും പദ്ധതിയെപ്പറ്റി അറിഞ്ഞപ്പോൾ തന്നെ, പദ്ധതിയുടെ ഭാഗമാകണമെന്നാണ് ആഗ്രഹിച്ചതെന്നും ചിത്ര പറഞ്ഞു.

chitraപ്രതീക്ഷയുടെ വെളിച്ചം പകരുന്ന പദ്ധതി: കെ.എസ്. ചിത്ര
പണമില്ലാത്തതുമൂലം ചികിൽസ നടത്താൻ കഴിയാത്ത രോഗികളുണ്ട് ഈ നാട്ടിൽ. അവർക്കു തീർച്ചയായും സഹായകമാകുന്നതാണ് ഓർത്തഡോക്സ് സഭയുടെ ഈ കാരുണ്യ പദ്ധതി. സ്നേഹസ്പർശം പദ്ധതി വേദന അനുഭവിക്കുന്ന ഒട്ടേറെ രോഗികൾക്കു പ്രതീക്ഷയുടെ വെളിച്ചം പകരും. പലർക്കും പുതുജീവിതം തന്നെ ലഭിക്കും. കാതോലിക്കാ ബാവാ തിരുമേനി ഇക്കാര്യത്തെപ്പറ്റി എന്നോടു പറഞ്ഞപ്പോൾ ഇതുമായി സഹകരിക്കാനും ഇവിടെ വരാനും എനിക്കു കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.

വലിയൊരു പദ്ധതി: ഡോ. വി.പി. ഗംഗാധരൻ
ആവശ്യമുള്ള എല്ലാവർക്കും മികച്ച ചികിൽസ ലഭ്യമാക്കാൻ കഴിയുന്ന വലിയൊരു പദ്ധതിയാണ് ഓർത്തഡോക്സ് സഭ ആസൂത്രണം ചെയ്തിരിക്കുന്ന സ്നേഹസ്പർശം പദ്ധതി. ഇതിനെക്കുറിച്ചു കാതോലിക്കാ ബാവാ തിരുമേനി സംസാരിച്ചിരുന്നു. ജനങ്ങൾക്കു 100 ശതമാനം ആവശ്യമായ പദ്ധതിയാണിതെന്നു പൂർണബോധ്യമുണ്ട്. ഇതിൽ ഒരു ഭാഗമാകാനും സഹായം ആവശ്യമുള്ളവർക്കു കൈത്താങ്ങാകാനും കഴിഞ്ഞതിൽ സന്തോഷം.

https://ovsonline.in/news/snehasparsham-project-of-mosc/

error: Thank you for visiting : www.ovsonline.in