OVS - Latest NewsOVS-Kerala News

സ്മൃതി മന്ദിരത്തിന് പരിശുദ്ധ കാതോലിക്ക ബാവ ശിലയിട്ടു

കോട്ടയം : മലങ്കര ഒാര്‍ത്തഡോക്സ് സഭ സഭാ ജ്യോതിസ്സ്  പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് ഒന്നാമന്‍റെ ചരമദ്വിശതാബ്ദിയോടനുബന്ധിച്ചു  സ്മരണക്കായി  കോട്ടയത്ത് നിര്‍മ്മിക്കുന്ന സ്മൃതി മന്ദിരത്തിന്‍റെ ശിലാസ്ഥാപനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു.കോട്ടയം എം.‍ഡി. സെമിനാരിയോട് ചേര്‍ന്ന് ഈരയില്‍ക്കടവ് റോഡില്‍ എം.ഒ.സി. ബുക്ക് സെന്‍ററിന് സമീപം 3 നിലകളിലായി 4 അപ്പാര്‍ട്ട്മെന്‍റുകളോടെ നിര്‍മ്മിക്കുന്ന ഈ കെട്ടിട സമുച്ചയം സഭയുടെ അതിഥി മന്ദിരമായി ഉപയോഗിക്കത്തക്കവിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

ഫാ. മോഹന്‍ ജോസഫ്, ഫാ. എം.റ്റി. കുര്യന്‍, ഫാ. എം.കെ. കുര്യന്‍, ഫാ. പി.എ. ആലിച്ചന്‍, ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ. ജോസഫ് കുറിയാക്കോസ്, എ.കെ. ജോസഫ്, അലക്സാണ്ടര്‍ വി. ജോര്‍ജ്ജ്, സണ്ണി കല്ലൂര്‍, കൗണ്‍സിലര്‍ എസ്. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

error: Thank you for visiting : www.ovsonline.in