OVS-Pravasi News

കുവൈറ്റ്‌ സെന്‍റ് ഗ്രീഗോറിയോസ്‌ മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു

കുവൈറ്റ്‌ : സെന്‍റ്   ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫല പ്പെരുന്നാൾ ഒക്ടോബർ 28, വെള്ളിയാഴ്ച രാവിലെ 8.00 മണി മുതൽ ഹവല്ലി അൽ-ജീൽ അൽ-ജദീദ്‌ അറബിക്‌ സ്ക്കൂൾ അങ്കണത്തിൽ വെച്ചു നടന്നു.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയാ മാർ തെയോഫിലോസ്‌ മെത്രാപ്പോലീത്താ ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്‌ത പൊതുസമ്മേളനത്തിൽ ഇടവക വികാരി ഫാ. രാജു തോമസ്‌ സ്വാഗതവും, ഹാർവെസ്റ്റ്‌ ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോൺ ജോർജ്ജ്‌ നന്ദിയും പറഞ്ഞു. മലങ്കരസഭയുടെ കണ്ടനാട്‌ ഭദ്രാസനാധിപൻ ഡോ. തോമസ്‌ മാർ അത്താനാസിയോസ്‌ മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി.

കുവൈറ്റിലെ മുൻ മന്ത്രിയും ഗൾഫ്‌ മോണിറ്ററിംഗ് ഗ്രൂപ്പിന്റെ പ്രസിഡണ്ടുമായ ഡോ. സാദ്‌ അൽ അജ്മി, റാന്നി MLA ബഹു.രാജു എബ്രഹാം,എൻ.ഈ.സി.കെ. ചെയർമാൻ റവ. ഇമ്മാനുവൽ ഗരീബ്‌, എൻ.ഈ. സി.കെ. അഡ്മിനിസ്ട്രേറ്റർ കെ.പി. കോശി, എൻ.ഈ.സി.കെ. സെക്രട്ടറി റോയ്‌ യോഹന്നാൻ, കുവൈറ്റ്‌ എപ്പിസ്ക്കോപ്പൽ ചർച്ചസ്‌ ഫെല്ലോഷിപ്പ്‌ പ്രസിഡണ്ട്‌ റവ. സജി എബ്രഹാം, സെന്റ്‌ ബേസിൽ ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ, സെന്റ്‌ ജോർജ്ജ്‌ യൂണിവേഴ്സൽ റീഷ്‌ ചർച്ച്‌ വികാരി ഫാ. എബി പോൾ, ഫാ. കോശി വി. വർഗ്ഗീസ്‌, മഹാഇടവക സഹവികാരി ഫാ. ജേക്കബ്‌ തോമസ്‌, ബഹറിൻ എക്സ്ചെയിഞ്ച്‌ കമ്പനി ജനറൽ മാനേജർ മാത്യൂസ്‌ വറുഗീസ്‌, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഷാജി എബ്രഹാം, വേദമഹാവിദ്യാലയം ഹെഡ്മാസ്റ്റർ കുര്യൻ വർഗ്ഗീസ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു.

ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച സ്മരണിക, സുവനീർകൺവീനർ ഷൈജു കുര്യനിൽ നിന്നും ഏറ്റുവാങ്ങി ഡോ. മാർ തെയോഫിലോസ്‌ മെത്രാപ്പോലീത്താ പ്രകാശനം ചെയ്തു.പെരുന്നാളിനോടനുബന്ധിച്ച്‌ നിർമ്മിച്ച “ശുദ്ധൻ” എന്ന  പ്രാർത്ഥനാ ഗാനവും അതിന്റെ ദ്യശ്യാവിഷ്ക്കാരവും,ഇടവകയിലെ സൺഡേസ്ക്കൂൾ കുട്ടികളും, 22-ഓളം വരുന്ന പ്രാർത്ഥനായോഗങ്ങളും അവതരിപ്പിച്ച, കേരളത്തിന്റെയും മലങ്കര സഭയുടേയും പാരമ്പര്യവും, പൈതൃകവും വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ, വർണ്ണവിസ്മയം തീർത്ത കുടമാറ്റവും, ചെണ്ടമേളവും, പ്രശസ്ത പിന്നണി ഗായകരായ ശ്രേയാ ജയദീപ്‌, അജയ്‌ വാര്യർ, അഭിജിത്തിന്റേയും നേതൃത്വത്തിൽ നടന്ന ഗാനമേള, അനുകരണ കലയിലെ ഉസ്താദും, പ്രശസ്ത സിനിമാനടനുമായ കോട്ടയം നസീറും സംഘവും അവതരിപ്പിച്ച കോമഡിഷോ എന്നിവ ആദ്യഫലപ്പെരുന്നാളിന്റെ പ്രധാന ആകർഷണങ്ങളായി.

 

error: Thank you for visiting : www.ovsonline.in