പരുമല ക്യാന്‍സര്‍ സെന്‍റെര്‍ കൂദാശ 23 ന്
പരുമല: മലങ്കര ഓർത്തഡോൿസ് സഭയുടെ അഭിമാനപദ്ധതികളിൽ ഒന്നായ പരുമല സെൻറ് ഗ്രീഗോറിയോസ് ഇന്റർനാഷണൽ കാൻസർ കെയർ സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം കൂദാശ 23 നു രാവിലെ 9.30 നു നടത്തും.
പൗരസ്ത്യ കാതോലിക്കേറ്റ് മലങ്കരയിൽ സ്ഥാപിക്കപ്പെട്ടതിന്റെ ശതാബ്ദിയോടനുബന്ധിച്ചു പരിശുദ്ധ സഭ ഏറ്റെടുത്ത ഈ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരണത്തിനായി 150 കോടി രൂപയോളം ഇതിനകം ചിലവഴിച്ചു കഴിഞ്ഞതായി പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പറഞ്ഞു.രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സാ ലഭ്യമാക്കുന്നതിനായി ലീനിയർ ആക്സിലറേറ്റർ, PET സ്കാൻ,ബ്ലഡ് ബാങ്ക് തുടങ്ങി കാൻസർ ചികിത്സായോടൊപ്പം തന്നെ എല്ലാ രോഗങ്ങൾക്കുമുള്ള ചികിത്സാ സൗകര്യങ്ങളും ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.നാനാ ജാതി മതസ്ഥരുടെ സഹകരണത്തോടെ നിർമിച്ച ആശുപത്രിയിൽ എത്തുന്നവർക്ക് ചികിത്സാ സഹായം നൽകുന്നതിനായി സ്നേഹസ്പർശം ചികിത്സാ സഹായ പദ്ധതിയും രൂപീകരിച്ചിട്ടുള്ളതായി പരിശുദ്ധ ബാവ അറിയിച്ചു.
പരിശുദ്ധ എത്യോപ്യൻ പാത്രിയർക്കീസിന്റെ സാന്നിധ്യത്തിൽ കൂദാശ ചെയ്യുന്ന മഹത്തായ മുഹൂർത്തത്തിൽ പങ്കെടുക്കുവാനും പദ്ധതിയുടെ പൂർത്തീകരണത്തിനുമായി എല്ലാവരുടെയും സഹകരണം തുടർന്നും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.