ഇന്ത്യയിൽ ആദ്യമായി വിശുദ്ധ കുർബ്ബാന അർപ്പിക്കുവാൻ കോപ്റ്റിക് ഓർത്തഡോൿസ് സഭ
ഇൻഡോർ : അഹമ്മദാബാദ് ഭദ്രാസനത്തിലെ മാർ ഗ്രീഗോറിയോസ് ഓർത്തഡോക് സ് വിദ്യാർഥി പ്രസ്ഥാനം (MGOCSM) വാർഷിക കോൺഫറൻസിന്‍റെ ഭാഗമായി ഒക്ടോബർ 29 നു ഇൻഡോർ സെന്‍റ് മേരീസ് ഓർത്തഡോക് സ് വലിയ പള്ളിയിൽ കോപ്റ്റിക് ഓർത്തഡോക് സ് സഭ പിതാക്കന്മാര്‍ വിശുദ്ധ കുർബാന അർപ്പിക്കുന്നു. അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭി. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ പ്രത്യേക ക്ഷണപ്രകാരം കോപ്റ്റിക് ഓർത്തഡോക് സ് സഭ പ്രതിനിധികൾ ആബൂനാ ദാവൂദ് ലാമിയുടെ നേതൃത്വത്തിൽ ഇൻഡോറിൽ എത്തിച്ചേരും.
ഒക്ടോബർ 28 മുതൽ 30 വരെ ഇൻഡോറിൽ നടക്കുന്ന അഹമ്മദാബാദ് ഭദ്രാസനം MGOCSM കോൺഫറൻസിൽ ആബൂനാ ദാവൂദ് ലാമി മുഖ്യ പ്രഭാഷകനായിരിക്കും. തുടർന്ന് നവംബർ 1,2 തീയതികളിൽ പരുമലയിൽ നടക്കുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ പ്രധാന പെരുന്നാളിലും കോപ്റ്റിക് സഭ പ്രതിനിധികൾ പങ്കെടുക്കും.