യാക്കോബായ വൈദീകന് അധികാരമില്ല ; വികാരിക്ക് അപേക്ഷ നല്കണം : ഹൈക്കോടതി നിർദ്ദേശിച്ചതോടെ വെട്ടിൽ
കൊച്ചി : മുളന്തുരുത്തി മാർത്തോമ്മൻ ഓർത്തഡോക്സ് പള്ളിക്കെതിരെ ഹർജി തള്ളി.കൊച്ചി ഭദ്രാസനത്തിലെ പ്രമുഖ ദേവാലയവും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ മാതൃ ഇടവകയുമായ മുളന്തുരുത്തി പള്ളിയിലെ യാക്കോബായ വിഭാഗത്തിലെ വൈദികൻറെ ഓർമ്മ ദിനച്ചടങ്ങുമായി ബന്ധപ്പെട്ടു ഹർജി ഹൈക്കോടതിയിലെത്തിയത്.തന്റെ പിതാവിൻറെ ഓർമ്മ ദിനത്തിൽ യാക്കോബായ വിഭാഗം വൈദികരുടെ കാർമ്മികത്വത്തിൽ ‘തന്നെ’ ശുശ്രൂഷ നടത്തണമെന്നായിരുന്നു മകൻറെ ആവശ്യം.
യാക്കോബായ വിഭാഗത്തിന്റേത് അവകാശപ്പെടുന്ന വൈദീകർ മലങ്കര സഭ ഭരണഘടനാ പ്രകാരം നിയമിക്കപ്പെട്ടവർ അല്ല.എല്ലാ ശുശ്രൂഷകളും നടത്തി കൊടുക്കാൻ തയ്യാറാണെന്ന് ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി വികാരിയുടെ വാദം ബഹു.കോടതി അംഗീകരിച്ചു.മുളന്തുരുത്തി പള്ളിയുടെ നിയമാനുസൃത വികാരിയോട് രേഖാമൂലം അപേക്ഷിക്കുന്ന പക്ഷം ഓർമ്മ ദിനച്ചടങ്ങുമായി ബന്ധപ്പെട്ട ശുശ്രൂഷയ്ക്ക് തയ്യാറാണെന്ന് ബഹു.ഹൈക്കോടതിയെ ബോധ്യപ്പെടുത്തി.പോൾ ഡേവിഡ് ആണ് ഹർജ്ജിക്കാരൻ.എറണാകുളം ജില്ലാ കളക്ടറെയും വികാരിയയെയും പ്രതി ചേർത്താണ് റിട്ട് ഹർജിയിൽ വിധിയുണ്ടായിരിക്കുന്നത്. മുളന്തുരുത്തി പള്ളിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ എസ് ശ്രീകുമാറും വാദികൾക്ക് വേണ്ടി അഡ്വക്കേറ്റ് എസ് ജയശങ്കറും ഹാജരായി.
വൈകാര്യതയുടെ മറവിൽ ബഹു.കോടതിയെ തെറ്റുദ്ധരിപ്പിക്കുകയും ഓർത്തഡോക്സ് സഭയെ മോശക്കാരായി ചിത്രീകരിക്കാനുള്ള അജണ്ട ഒളിച്ചു കടത്താനുമുളള നിഗൂഢ ശ്രമത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്.സദ്ദുദ്ദേശത്തോടെ ആണോ കോടതിയെ സമീപിച്ചതെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
