മണ്ണത്തൂര്‍ പള്ളി : യാക്കോബായ വിഭാഗത്തിന്‍റെ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി/പിറവം : പരിശുദ്ധ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയെ സംബന്ധിച്ചു യാക്കോബായ വിഭാഗത്തിലെ ഫാ.ആദായി ജേക്കബ് കോര്‍ എപ്പിസ്ക്കൊപ്പ നല്‍കിയ വിധി പുനപരിശോധിന ഹര്‍ജി(മോഡിഫിക്കേഷന്‍ പെറ്റീഷന്‍) ബഹു.സുപ്രീംകോടതി തള്ളി.ഈ പള്ളിയെ സംബന്ധിച്ചു ടി. വ്യക്തി മുന്‍പ് നല്‍കിയ പ്രത്യേക അനുമതി ഹര്‍ജി(എസ്.എല്‍.പി പെറ്റീഷന്‍) സുപ്രീംകോടതി തള്ളിയിരിന്നു.പ്രസ്തുത ഹര്‍ജി പുനപരിശോധിക്കുകയോ അല്ലെങ്കില്‍ പിന്‍വലിക്കാന്‍ അനുവദിക്കണം എന്നായിരിന്നു ഈ ഹര്‍ജില്‍ ആവിശ്യപ്പെട്ടിരിന്നത്.എന്നാല്‍ യാക്കോബായ വിഭാഗത്തിന്റെ ആവിശ്യങ്ങള്‍ ബഹു സുപ്രീംകോടതി നിഷ്കരുണം തള്ളി ഉത്തരവായി.ഇതേ ആവിശ്യം ഉന്നയിച്ചു മറ്റു നാല് എസ്.എല്‍.പി പെറ്റീഷനുകള്‍ കൂടി യാക്കോബായ വിഭാഗം നേരത്തെ നല്‍കിയിരിന്നു.ഇന്നത്തെ ഉത്തരവോടു കൂടി സുപ്രീംകോടതിയില്‍ നിലവിലിരിക്കുന്ന നാല് എസ്.എല്‍.പി ഹര്‍ജികള്‍ക്ക് നിയമ സാധ്യത നഷ്ടപ്പെട്ടിരിക്കുന്നു
ഈ പള്ളിക്ക് വേണ്ടി അവശേഷിക്കുന്നത് ഓര്‍ത്തഡോക്സ് സഭ ഏറണാകുളം ജില്ലാ കോടതിയില്‍ നല്‍കിയിരിക്കുന്ന വിധി നടത്തിപ്പ് ഹര്‍ജി(എക്സിക്യുഷന്‍ പെറ്റീഷന്‍) മാത്രമാണ്.അതിനു വേഗത കൂടുമെന്നും പ്രതീക്ഷിക്കുന്നു.പള്ളി തുറന്നു ശാശ്വത സമാധാനം കൈവരുമെന്നും ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ ദൈവത്തില്‍ പ്രത്യാശിക്കുന്നു.ഈ പള്ളി 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നു ഹൈ കോടതി വിധിയുണ്ട്.കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഈ ഉത്തരവിനെ ബഹു. സുപ്രീംകോടതി ശെരി വെക്കുകയും ചെയ്തു