ബാവ കക്ഷി ഗുണ്ടകളുടെ തേര്‍വാഴ്ച ഓര്‍ത്തഡോക്സ് വൈദീകനെതിരെയും
വരിക്കോലി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ.വിജു ഏലിയാസിനെ ബാവ കക്ഷി(വിഘടിത) ഗുണ്ടകള്‍ ആക്രമിച്ചു.വെണ്ണിക്കുളത്ത് വെച്ചാണ് ബഹു.അച്ഛന് നേരെ മര്‍ദ്ദനം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ അച്ഛനെ കോലഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ചക്ര വാഹനത്തില്‍ സഞ്ചരിക്കവേയാണ് ആസൂത്രിത ആക്രമണം.തലക്കടിച്ചു വീഴ് ത്തുകയായിരുന്നു.ജൂലൈ മൂന്നിലെ വിധിയില്‍ പെട്ട വരിക്കോലി പള്ളിയില്‍ കഴിഞ്ഞ പെരുന്നാള്‍ കൊടിയിറങ്ങിയതിന് ശേഷം മദ്യപിച്ചെത്തി കുട്ടികളെയടക്കം കല്ലിനടിച്ചു ബാവ കക്ഷി വിഭാഗം പരിക്കേല്‍ക്കുകയും ഇന്ന് പള്ളിയുടെ പെയിന്റിംഗ് ജോലികള്‍ നടക്കുമ്പോള്‍ ഗേറ്റിന് പുറത്തു വന്നു നിന്നു അസഭ്യ വര്‍ഷം തീര്‍ക്കുകയും ചെയ്തിരിന്നു.
വീഡിയോ