OVS - Latest NewsOVS-Kerala News

കൊച്ചി ഭദ്രാസന യുവജനപ്രസ്ഥാനം സംഗമവും നേതൃത്വ പരിശീലന ക്യാബും 10-ന്

ഓര്‍ത്തഡോക്‌സ്‌ ക്രൈസ്‌തവ യുവജന പ്രസ്ഥാനം കൊച്ചി ദഭ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ നേത്യത്വ പരീശീലന ക്യാമ്പ്‍ ഒക്‌ടോബര്‍ 10- ാ തീയതി തിങ്കളാഴ്‌ച്ച രാവിലെ 9.30 മുതല്‍ പെങ്ങാമുക്ക് സെന്‍റ്‌ പീറ്റേഴ്‌സ്‌ സെന്‍റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പഴയ പള്ളിലെ ജോസച്ചന്‍ നഗറില്‍ നടത്തപ്പെടുന്നു.

തിങ്കളാഴ്ച രാവിലെ 9.30 ന്‌ രജിസ്‌ട്രേഷനോടു കൂടി ആരംഭിച്ച്‍ പ്രാര്‍ത്ഥന, ഉദ്ഘാടനം എന്നിവയ്‌ക്കു ശേഷം മികച്ച സ്‌കില്‍ ഡെവലപ്പ്‌മെന്‍റ്‌ ട്രെയിനറായ ശ്രീ. പ്രകാശ്‌ കറ്റാനം ‘വെളിച്ചമേ നയിച്ചാലും’ എന്ന വിഷയത്തില്‍ സെഷനുകളും ആക്റ്റിവിറ്റികളും നയിക്കുന്നു.തുടര്‍ന്നു നടക്കുന്ന ചര്‍ച്ച നിര്‍ദ്ദേശങ്ങള്‍ ഭദ്രാസനതല അറിയിപ്പുകള്‍ എന്നിവയ്ക്കു ശേഷം ഉച്ചയോടെ പരീശീലന ക്യാമ്പ്‍ അവസാനിക്കുന്ന രീതിയിലായിരിക്കും പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

കൊച്ചി ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ നിന്നുമായി 150 യുവതി യുവാക്കള്‍ പങ്കെടുക്കും

error: Thank you for visiting : www.ovsonline.in