യുവാക്കളുടെ സംഗമ വേദിയായി അഹമ്മദാബാദ് ; യുവജനപ്രസ്ഥാനം കോണ്‍ഫറന്‍സിന് തുടക്കമായി
ഗുജറാത്ത് : ചലനശേഷിയുളള യുവത്വം മാനവരാശിക്കു പ്രയോജനകരമായിത്തീരണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം 80-മത് രാജ്യാന്തര സമ്മേളനം അഹമ്മദാബാദ് ഗാന്ധിസ്മൃതി അരമനയിലെ സഭാജ്യോതിസ്സ് പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദിവന്നാസിയോസ് നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക പ്രതിസന്ധികളുടെ പരിഹാരത്തിന് ആത്മീയ സംസ്കാരത്തിലേക്കുളള മടങ്ങിപോക്ക് അനിവാര്യമാണെന്നു കാതോലിക്കാ ബാവാ പറഞ്ഞു.
കേന്ദ്ര പ്രസിഡന്‍റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് അദ്ധ്യക്ഷത വഹിച്ചു. സ്വാമി അധ്യാത്മാനന്ദ മുഖ്യ പ്രഭാഷണം നടത്തി. തോമസ് മാര്‍ അത്താനാസിയോസ്, ആര്‍ച്ച് ബിഷപ്പ് തോമസ് മാക്വാന്‍, ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ബിഷപ് സില്‍വസ് ക്രിസ്ത്യന്‍.
യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്‍റ് ഫാ. ഫിലിപ്പ് തരകന്‍, ജനറല്‍ സെക്രട്ടറി ഫാ. പി.വൈ.ജസന്‍, ട്രഷറര്‍ ജോജി .പി തോമസ്, വല്ലഭായി പട്ടേല്‍, ഫാ. ജേക്കബ് മാത്യൂ, ഫാ. ഐസക്ക് തോമസ്, ഫാ. വര്‍ഗീസ് ടിജു ഐപ്പ്, ജനറല്‍ കണ്‍വീനര്‍ തോമസ് ജോര്‍ജ് മാമ്പളളില്‍, ഡോ. സി. തോമസ് , മത്തായി മാമ്പളളില്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം നാളെ സമാപിക്കും.