തൃക്കുന്നത്ത് സെമിനാരിയില്‍ സംയുക്ത ഓര്‍മ്മ പെരുന്നാള്‍
ആലുവ : മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ തൃക്കുന്നത്ത് സെമിനാരിയിലെ സെന്‍റ് മേരീസ് പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന അങ്കമാലി-മുംബൈ ഭദ്രാസനാധിപനും സഭയുടെ അബാസിഡറുമായിരുന്ന ഡോ. ഫീലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 19 – ാം ഓർമ്മപ്പെരുന്നാളും പെരുന്നാട് ബഥനി ആശ്രമ ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന മാവേലിക്കര ഭദ്രാസനാധിപനും മുൻ അങ്കമാലി ഭദ്രാസനധിപനുമായ പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ 4 – ാം ഓർമ്മപ്പെരുന്നാളും സംയുക്തമായി 2016 സെപ്തംബർ 27, 28 ( ചൊവ്വ, ബുധൻ ) തീയതികളിൽ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ വച്ച് നടത്തപ്പെടുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം നൽക്കുന്നത് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസുകൊണ്ടാണ്.അങ്കമാലി ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്ത സഹകാര്‍മ്മീകനായിരിക്കും.
വയലിപ്പറമ്പിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ ചരമ കനക ജൂബിലി ആഘോഷം
അങ്കമാലി ഭദ്രാസനാധിപന്‍ ആയിരുന്ന വയലിപ്പറമ്പിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ ചരമ കനക ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചു സമ്മേളനം ഒക്ടോബര്‍ 12 (ബുധന്‍)ന് 3 മണിക്ക് നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.പരിശുദ്ധ കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കും.