Court OrdersOVS - Latest NewsOVS-Kerala News

ചേലക്കര പള്ളിയിലെ ആര്‍ ഡി ഓ ഉത്തരവ് റദ്ദാക്കി തല്സ്ഥിതി നിലനിര്‍ത്തണം – കേരള ഹൈക്കോടതി

മലങ്കര ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭയുടെ കുന്നംകുളം ഭദ്രസനത്തില്‍പെട്ട ചേലക്കര പള്ളി ഭരണം 1934 ലെ സഭാ ഭരണഘടനപ്രകാരം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓര്‍ത്തഡോക്‍സ്‌ സഭാ അംഗങ്ങള്‍ നല്‍കിയ കേസില്‍ sec 92 അനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ല എന്ന കാരണത്താല്‍ തള്ളിയിരുന്നു. എന്നാല്‍ ഈ പള്ളിക്ക് sec 92 നടപടി ക്രമങ്ങള്‍ അനുസരിച്ച് മറ്റൊരു കേസ് നല്‍കിയിട്ടുമുണ്ട്. ഈ കേസിലെ നടപടി ക്രമങ്ങള്‍ പരിശോധിക്കാതെ ഏകപക്ഷീയമായി സ്ഥലം ആര്‍ ഡി ഓ യാക്കോബായ പക്ഷത്തിനു പള്ളിയുടെ താക്കോല്‍ കൈമാറി ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തു ഓര്‍ത്തഡോക്‍സ്‌ സഭാ അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് കേരളാ ഹൈ കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

ആര്‍ ഡി ഓ ഉത്തരവ് ലങ്കിച്ച്‌ പള്ളിയില്‍ പ്രവേശിച്ചു എന്ന കാരണത്താല്‍ ഈ പള്ളിയുടെ വികാരിയെയും 30 ഓളം ഇടവക അംഗങ്ങളെയും പോലീസ് റിമാണ്ട് ചെയ്യുകയും ചെയ്തിരുന്നു.

ഇത് സത്യത്തിന്റെ വിജയം… നീതിയുടെ വിജയം … ഓര്‍ത്തഡോക്‍സ്‌ സഭയ്ക്ക് വേണ്ടി മുന്നില്‍ നിന്ന് ത്യാഗം സഹിച്ച വികാരി ഐസക് അച്ഛനെയും ഇടവക അംഗങ്ങളെയും ഓര്‍ത്തഡോക്‍സ്‌ വിശ്വാസ സംരക്ഷകന്‍ അഭിനന്ദിക്കുന്നു

error: Thank you for visiting : www.ovsonline.in