ലോക്ക്ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് വെല്ലൂർ സ്നേഹഭവൻ്റെ സ്നേഹസ്പർശം.
വെല്ലൂർ: മലങ്കര സഭയുടെ മദ്രാസ് ഭദ്രാസന മിഷൻ വെല്ലൂർ സ്നേഹഭവൻ്റെ ആഭിമുഖ്യത്തിൽ വെല്ലൂർ പ്രദേശത്ത് ലോക്ക്ഡൗൺ മൂലം ദിവസവേദനം ഇല്ലാതെയായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 325 നിർധന കുടുംബങ്ങൾക്ക് 1100 രൂപ വിലവരുന്ന കിറ്റുകൾ 2020 മെയ് 13 ബുധനാഴ്ച്ച വിതരണം ചെയ്‌തു. 10 കിലോ അരി, 2 കിലോ ഗോതമ്പ്പൊടി, 100 ഗ്രാം മഞ്ഞൾപൊടി, 200 ഗ്രാം മുളകുപൊടി, 200 ഗ്രാം മല്ലിപൊടി, 500 ഗ്രാം സൺഫ്ലവർ ഓയിൽ, 500 ഗ്രാം ഉപ്പ്, 100 ഗ്രാം കടുക്, 500 ഗ്രാം ഗരംമസാല, 1 കിലോ പഞ്ചസാര, 500 ഗ്രാം തേയില, 1 കിലോ സാമ്പാർ പരിപ്പ്, 1 കിലോ സവാള, 1 കിലോ ഉരുളക്കിഴങ്ങു, 2 കിലോ തക്കാളി, 500 ഗ്രാം കാബേജ്, 1 കിലോ ബ്രിഞ്ചാൽ, ഒരു ബാത്ത് സോപ്പ്, ഒരു വാഷിംഗ് സോപ്പ്, 2 ഫേസ് മാസ്‌ക് എന്നിവ ആണ് ഓരോ കിറ്റിലും വിതരണം ചെയ്‌തത്. കിറ്റുകൾ വിതരണം ചെയ്യാൻ സാധിച്ചതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നതായും, ഇതിനു വേണ്ടി സാമ്പത്തികമായും അല്ലാതെയും സഹായിച്ച ഏവരോടും വെല്ലൂർ സ്നേഹഭവൻ ഡയറക്ടർ റവ. ഫാ. ജോബി ജോർജ് കിറ്റ് വിതരണം ചെയ്ത ശേഷം നന്ദി അറിയ്ക്കുകയും ചെയ്തു. ഡയറക്ടറോടൊപ്പം അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. ചെറിയാൻ വർഗീസ്, റവ. ഫാ. അജീഷ് അലക്സ്, വികാരി സെന്റ് ലൂക്ക്സ് ഓർത്തഡോക്സ് പള്ളി, ശ്രീ ബെനോ കെ തോമസ് എന്നിവർ നേതൃത്വം കൊടുത്തു. ഏറെ ദിവസങ്ങളുള്ള സ്നേഹഭവൻ പ്രവർത്തകരുടെ ശ്രമഫലമായി ആണ് ഈ പദ്ധതി അർഹരായ ആളുകളിലേക്ക് എത്തിക്കാൻ സാധിച്ചത്.
കഴിഞ്ഞ 30 വർഷമായി വെല്ലൂർ സി എം സി മെഡിക്കൽ കോളേജിൽ ചിക്ത്സയ്ക്ക് എത്തുന്ന രോഗികൾക്കും അവരുടെ കൂട്ടിരുപ്പുകാർക്കും സഹായ ഹസ്തമാണ് മലങ്കര സഭയുടെ സ്നേഹഭവൻ. നിലവിൽ സ്നേഹഭവൻ കെട്ടിടം കൂടാതെ വാടകക്ക് എടുത്ത 5 കെട്ടിടങ്ങളിൽ ആയി ആണ് അനേകം ആളുകൾക്ക് കൈത്താങ്ങാകുന്ന ഈ പദ്ധതി പ്രവർത്തിച്ചുകൊണ്ട്ഇരികുന്നത്. ദൂരെ നിന്നും എത്തുന്ന രോഗികൾക്ക് താമസസൗകര്യം, യാത്ര സൗകര്യം, ഭക്ഷണം, ചികിത്സ്‌ക് ആവശ്യമായ ക്രമീകരണങ്ങൾ എല്ലാം ദൈവാശ്രയത്തോടെ സ്നേഹഭവൻ നടത്തികൊടുക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടത്തിൻ്റെ പണി നടന്നുകൊണ്ടിരിക്കുന്നു. 12 കോടി രൂപ ചിലവിൽ 75 മുറികളോട് കൂടിയ പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ സാധാരണജനങ്ങൾക്കു കൂടുതൽ ആശ്രയമാകാൻ സ്നേഹഭവനു സാധിക്കും.