സാമൂഹ്യ തിന്മകള്‍ക്കെതിരെ നിരണം ഭദ്രാസന യുവജനപ്രസ്ഥാനം പദയാത്ര സംഘടിപ്പിക്കുന്നു
തിരുവല്ല: ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസനത്തിന്‍റെ അഭിമുഖ്യത്തില്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ.യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പദയാത്ര നയിക്കുന്നു.
18 ഞായറാഴ്ച്ച വൈകിട്ട് 3.00 മണിക്ക് കട്ടപ്പുറം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്നും മാര്‍ ഒസ്താത്തിയോസ് നഗറില്‍(തിരുവല്ല പ്രൈവറ്റ് സ്റ്റാന്‍ഡ് സമീപം)അവസാനിക്കുന്ന യാത്രയ്ക്ക് 4.45 ന് ചേരുന്ന പൊതുസമ്മേളനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.മാത്യു റ്റി.തോമസ് ഉദ്ഘാടനംനിര്‍വഹിക്കും.ഡോ.എബ്രഹാം മാര്‍ പൗലോസ് മുഖ്യപ്രഭാഷണം നടത്തും.വിവിധ സ്ഥലങ്ങളില്‍ വൈദികരുടേയും മറ്റ് മത സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് ഭദ്രാസന വൈസ് പ്രസിഡന്‍റ് ഫാ.ബിജോഷ് തോമസ്,സെക്രട്ടറി മത്തായി റ്റി.വര്‍ഗീസ് അറിയിച്ചു.