പുതുപ്പള്ളി പള്ളിയിൽ സ്ലീബാ പെരുന്നാൾ ആഘോഷിച്ചു
കോട്ടയം : ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്‍റ് ജോർജ് ഓര്‍ത്തഡോക് സ് വലിയപള്ളിയിൽ സ്ലീബാ പെരുന്നാൾ ആഘോഷിച്ചു. രാവിലെ നമസ്കാരത്തിനു ശേഷം നടന്ന കുർബാനക്ക് കോട്ടയം സഹായ മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് നേതൃത്വം നൽകി.തുടർന്ന് എംഡി എൽപി സ്കൂളിനു വേണ്ടി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമം മെത്രാപ്പൊലീത്ത നിർവഹിച്ചു. വികാരി ഫാ. കുര്യൻ തോമസ്, ഫാ. മാർക്കോസ് ജോൺ, ഫാ. മാർക്കോസ് മാർക്കോസ് എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.