കുട്ടമ്പുഴയിലേക്ക് സഹായഹസ്തം നീട്ടി കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനം
കോതമംഗലം : കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ നേത്യത്വത്തിൽ കുട്ടമ്പുഴ വാരിയംകുടി ആദിവാസി കോളനിയിലെ കുടംബങ്ങൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു. 1000 രൂപയോളം വിലവരുന്ന ഓരോ പോഷകാഹാര കിറ്റുകളിൽ അവർക്ക് ആവശ്യമായ അരി, പയർ, ആട്ട, പരിപ്പ്, പഞ്ചസാര കടുക്, മുളക് പൊടി, മല്ലി പൊടി, പപ്പടം ,ബിസ്ക്കറ്റ് , ചിപ്സ് തുടങ്ങിയവ അടങ്ങിയതായിരുന്നു ഒരു കിറ്റ്. 75 കുടുംബങ്ങൾക്കുള്ള പോഷക ആഹാര കിറ്റ് വിതരണം ഊര് മൂപ്പന് നൽകി കൊണ്ട് ഭദ്രാസന കൗൺസിൽ അംഗം ഫാ. ജോസ് തോമസ് നിർവഹിച്ചു.പഞ്ചായത്ത് അംഗം ശ്രീമതി ശാന്തി സംഘത്തോടൊപ്പം ഉണ്ടായിരുന്നു. യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്‍റ് ഫാ.കുര്യന്‍ ചെറിയാൻ, യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ് കേന്ദ്ര കമ്മിറ്റി അംഗം ബേസിൽ കറിയാച്ചൻ , ഭദ്രാസന കമ്മിറ്റി അംഗങ്ങളായ പേൾ കണ്ണേത്ത് ,നിഖിൽ. കെ. ജോയി, അലൻ ജോർജ്, സാൽനോ സണ്ണി, ലിൻ്റാ സൂസൻ പോൾ തുടങ്ങിയവർ നേത്യത്വം നൽകി.