സഭാംഗങ്ങള്‍ കാതോലിക്ക നിധിയിലേയ്ക്ക് നല്കുന്നത് ചിലവഴിക്കുന്നത് ഇങ്ങനെ
പരിശുദ്ധ സഭയുടെ മുന്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍പേഴ്സണും നിരണം ഭദ്രാസന അദ്ധ്യക്ഷനുമായ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ ദിനത്തിലെ വരുമാനം യാതൊരു വിധമായ കേസുകള്‍ക്കും ഉപയോഗിക്കുന്നില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സണ്‍ഡേ സ്‌കൂള്‍ തുടങ്ങിയ പരിശുദ്ധ സഭയുടെ ആത്മീയ പ്രസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്‍റ് , കൃഷിനാശം സംഭവിച്ചതുള്‍പ്പെടെയുള്ള കര്‍ഷകര്‍ക്കുള്ള ഗ്രാന്‍റ് , ശ്ലീബാദാസ സമൂഹം, വൈദികക്ഷേമനിധി, വടക്കന്‍ ഭദ്രാസനങ്ങളിലെ ശമ്പള സബ്‌സിഡി, ശുശ്രൂഷകര്‍ക്കുള്ള സഹായനിധി, ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നവര്‍ക്കായുള്ള പദ്ധതികള്‍, ആരോഗ്യപരിപാലനം, വാര്‍ദ്ധക്യകാല പെന്‍ഷന്‍, അവികസിത പള്ളികള്‍ക്കും പാഴ്‌സനേജുകള്‍ക്കുമുള്ള ഗ്രാന്‍റ്, കേരളത്തിനു പുറത്ത് പള്ളി കെട്ടിടങ്ങള്‍ ഇല്ലാത്തവര്‍ക്കുള്ള ഗ്രാന്‍റ് എന്നിങ്ങനെയാണ് കാതോലിക്ക നിധി വിനിയോഗിക്കുന്നത്.
ഈ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സഭയുടെ വിവിധ ആവശ്യങ്ങള്‍ക്കായുളള കാതോലിക്കാദിന ധനസമാഹരണത്തില്‍ 10 കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്നും ഒരോ സഭാംഗവും കഴിവിന് അനുസരിച്ച് കുറഞ്ഞത് ഒരു ദിവസത്തെ വരുമാനമെങ്കിലും സംഭാവന ചെയ്യണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു.