പരി.കാതോലിക്ക ബാവാ എഡ്മന്റന്‍ സന്ദര്‍ശിക്കുന്നു
ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരി. മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ തന്റെ പ്രഥമ ശ്ലൈഹിക സന്ദര്‍ശനത്തിനായി കാനഡയിലെ എഡ്മന്റില്‍ എത്തുന്നു
ടൊറന്റോ : സെപ്റ്റംബര്‍ 1 ന് കാല്‍ഗറി എയര്‍പോര്‍ട്ടിലെത്തുന്ന പരി. ബാവാ തിരുമേനിയെ എഡ്മന്റന്‍, കാല്‍ഗറി ഇടവക വികാരിമാരും ജനങ്ങളും ചേര്‍ന്ന് സ്വീകരിക്കും. സെപ്റ്റംബര്‍ 3 ന് എഡ്മണ്ടനിലെത്തുന്ന പരി. ബാവാ തിരുമേനിയ്ക്കും ഇടവക മെത്രാപ്പോലീത്താ അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയ്ക്കും വമ്പിച്ച സ്വീകരണം നല്‍കും. വൈകിട്ട് 5.30 ന് പരി. ബാവാ തിരുമനസ്സിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇതര സഭാ പ്രതിനിധികളും ജനങ്ങളും പങ്കെടുക്കും.സെപ്റ്റംബര്‍ 4 ന് ഞായറാഴ്ച വി. കുര്‍ബാനയ്ക്കു പരി. ബാവാ തിരുമനസ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതായിരിക്കും.
1976 ല്‍ പരി. പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ എഡ്മിന്റന്‍ ഓര്‍ത്തഡോക്‌സ് പളളി കാനഡയിലെ ആദ്യത്തെ ദേവാലയമാണ്. എഴുപതുകളുടെ ആരംഭത്തില്‍ ഇവിടെ എത്തിയ സഭാ മക്കള്‍ മറ്റ് സഭാ വിഭാഗങ്ങളോടൊത്ത് പ്രാര്‍ഥന കൂട്ടായ്മ ആരംഭിച്ചു. 1976 പരി. പരുമല തിരുമേനിയുടെ നാമത്തില്‍ അഭി. തോമസ് മാര്‍ മക്കോറിയോസ് തിരുമേനി ഇതിനെ അമേരിക്കന്‍ ഭദ്രാസനത്തിലെ ഒരു കോണ്‍ഗ്രിഗേഷനാക്കി. 1987 ല്‍ ഇടവകയ്ക്ക് സ്വന്തമായി ദേവാലയം വാങ്ങി. ആരംഭത്തില്‍ 40 വീട്ടുകാര്‍ മാത്രമായിരുന്ന ഇടവക ഇപ്പോള്‍ 110 കുടുംബങ്ങളായി വളര്‍ന്നു. ഇടവക ആരംഭിച്ചതിന്റെ 40 വര്‍ഷം ആഘോഷിക്കുന്ന ഈ വര്‍ഷം പരി. ബാവാ തിരുമനസിന്റെ സാന്നിദ്ധ്യം ഇടവക ജനങ്ങള്‍ക്ക് സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും ഒരു അവസരം കൂടിയാണ്.
വികാരി റവ. ഫാ. ഷാബു വര്‍ഗീസ്, ട്രസ്റ്റി ജോര്‍ജ് മാത്യു, സെക്രട്ടറി ബോബി മാത്യു, കണ്‍വീനര്‍ വര്‍ക്കി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പരി. ബാവായെ സ്വീകരിക്കുന്നതിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.